ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയനടിയാണ് ശാലു മേനോന്‍. പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ നടിയുടെ വിവാഹജീവതം ചര്‍ച്ചയാകാറുണ്ട്. അടുത്തിടെ തന്റെ ഭര്‍ത്താവ് സജിയുമായി വേര്‍പിരിഞ്ഞതായി ശാലു തന്നെ സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ സജി പങ്കിട്ട ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
സജിയുടെ കുറിപ്പ്
2022 മരണത്തിനും ജീവിതത്തിനുമിടയിലൂടെ കടന്നുപോയ വര്‍ഷം, സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി എന്നോടൊപ്പം കൂടിയ പലരുടേയും മുഖംമൂടികള്‍ തിരിച്ചറിഞ്ഞ വര്‍ഷം, എന്നെ സ്‌നേഹിച്ചവരേയും ചതിച്ചവരെയും എന്റെ നന്‍മ ആഗ്രഹിക്കുന്നവരേയും തിരിച്ചറിഞ്ഞ വര്‍ഷം, ഭയന്നോടാന്‍ എനിക്ക് മനസ്സില്ല
ചതിച്ചവരേ നിങ്ങള്‍ക്ക് നന്ദി പുതിയ പാഠങ്ങള്‍ പഠിക്കാന്‍ സഹായിച്ചതിന്, കൂടെ നിന്നവരേ സഹായിച്ചവരേ നിങ്ങള്‍ക്കും നന്ദി എന്നെ സ്‌നേഹിച്ചതിന്, 2023 മുന്നിലെത്തി എനിക്ക് എന്നും ഞാനാകാനേ കഴിയൂ. ആ പഴയ ഞാന്‍ . എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകള്‍