'ബിരിയാണി'ക്ക് ശേഷം സജിൻ ബാബുവിന്റെ നായിക റിമ കല്ലിങ്കൽ; 'തിയറ്റര്‍' ഫസ്റ്റ് ലുക്ക് പുറത്ത്

നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ ‘ബിരിയാണി’ എന്ന ചിത്രത്തിന് ശേഷം സജിൻ ബാബു സംവിധാനം ചെയ്ത് റിമ കല്ലിങ്കൽ നായികയായെത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്.

‘തിയറ്റര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അഞ്ജന- വാർസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പ്, വി എ ശ്രീകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വിനായകൻ- സുരാജ് വെഞ്ഞാറമൂട് എന്നിവർ ഒന്നിക്കുന്ന ‘തെക്ക്- വടക്ക്’ എന്ന ചിത്രത്തിന് ശേഷം അഞ്ജന- വാർസിന്റെ അടുത്ത നിർമ്മാണ സംരംഭമാണ് തിയറ്റര്‍.

May be an image of 3 people and text that says "ANJANA TALKIES ANJANA ANJANAPHILIP& PHILIP& & VA SREEKUMAR PRESENTS ViRs FEATURING RIMA KALLINGAL THEATRE THE THE MYTH OF REALITY FILM BY SAJIN SAJINBAABU BAABU DOP: SYAMAPRAKASH IS EDITOR APPU BHATTATHIRI SYNC SOUND AND DESIGN HARIKUMAR MADHAVAN NAIR MUSIC: SAEED BBAS PRODUCTION DESIGNER :SAJ SAJ JOSEPH| PROSTHETICS MAKEUP: SETHU SIVANANDA ASH ASHRAF COSTUM DESIGN GAYATHRI AYATHRIKISHORE KISHORE VFX CONCEPT CINEMATIC SUPERVISOR: PRASHANT AIR PRODUCER SUBHASH UNNI EXECUTIVE PRODUCER AJITH SAGAR PRODUCTION CONTROLLER SANGEETH RAJ STILLS: JITHEESH KADAKKAL PRO :AS DINESH PROMOTION ND PUSH 360"

ഇന്നത്തെ ലോകത്ത് മനുഷ്യർ സ്വന്തം വിശ്വാസങ്ങൾക്കും ആവശ്യങ്ങൾക്കും അനുസരിച്ചു യാഥാർത്ഥ്യങ്ങളെ സ്വയം വ്യാഖ്യാനിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്ന് സംവിധായകൻ സജിൻ ബാബു പറഞ്ഞു.

സരസ ബാലുശ്ശേരി, ഡൈൻ ഡേവിഡ്, പ്രമോദ് വെളിയനാട്, കൃഷ്ണൻ ബാലകൃഷ്ണൻ, മേഘ രാജൻ, ആൻ സലിം, ബാലാജി ശർമ, ഡി രഘൂത്തമൻ, അഖിൽ കവലയൂർ, അപർണ സെൻ, ലക്ഷ്മി പത്മ, മീന രാജൻ, ആർജെ അഞ്ജലി, മീനാക്ഷി രവീന്ദ്രൻ, അശ്വതി, അരുൺ സോൾ, രതീഷ് രോഹിണി തുടങ്ങിവരാണ് മറ്റ് അഭിനേതാക്കൾ. ശ്യാമപ്രകാശ് എം എസ് ഛായാഗ്രഹണം നിർവഹിക്കുന്നു.

എഡിറ്റിങ്-അപ്പു എൻ ഭട്ടതിരി, സിങ്ക് സൗണ്ട്- ഹരികുമാർ മാധവൻ നായർ, മ്യൂസിക്-സയീദ് അബ്ബാസ്, ആർട്ട്-സജി ജോസഫ്,കോസ്റ്റ്യും- ഗായത്രി കിഷോർ, വിഎഫ്എക്സ്- പ്രശാന്ത് കെ നായർ, പ്രോസ്തെറ്റിക് & മേക്കപ്പ്-സേതു ശിവാനന്ദൻ-ആശ് അഷ്റഫ്,ലൈൻ പ്രൊഡ്യൂസർ-സുഭാഷ് ഉണ്ണി,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അജിത്ത് സാഗർ,ഡിസൈൻ- പുഷ് 360, സ്റ്റിൽസ്-ജിതേഷ് കടയ്ക്കൽ.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍