രാജുവിനെ കൊല്ലാന്‍ വിട്ടുകൊടുത്ത് പൂച്ചയെ രക്ഷിച്ച കാളിക്കുട്ടിക്ക് ചീത്തവിളി; പ്രതികരിച്ച് സജിത മഠത്തില്‍

ഏറെ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ദുല്‍ഖര്‍ ചിത്രം ‘കിംഗ് ഓഫ് കൊത്ത’ ബോക്‌സ് ഓഫീസില്‍ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. ചിത്രം ഒ.ടി.ടിയില്‍ എത്തിയപ്പോഴും ട്രോളുകളും വിമര്‍ശനങ്ങളുമാണ് നിറയുന്നത്. ദുല്‍ഖറിന്റെ ‘കൊത്ത രാജു’ എന്ന കഥാപാത്രം പറയുന്നത് പോലെ ‘തീര്‍ക്കാന്‍ പറ്റുമെങ്കില്‍ തീര്‍ക്കടാ’ എന്ന ഡയലോഗും ട്രോളുകളില്‍ നിറയുന്നുണ്ട്.

ചിത്രത്തില്‍ കാളിക്കുട്ടി എന്ന കഥാപാത്രത്തെയാണ് നടി സജിത മഠത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്. ഈ കഥാപാത്രത്തിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. തന്റെ സോഷ്യല്‍ മീഡിയ പേജില്‍ എത്തുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് സജിത മഠത്തില്‍ ഇപ്പോള്‍.

കാളിക്കുട്ടിയെ പരിഹസിച്ച് ഇന്‍ബോക്‌സില്‍ മെസേജുകള്‍ എത്താന്‍ തുടങ്ങിയതോടെയാണ് സജിത പ്രതികരിച്ചത്. ഈ വിഷയത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും കൊത്ത എന്ന രാജ്യത്ത് ജീവിച്ചിരുന്ന കാളിക്കുട്ടിയെ കണ്ടെത്തിയാല്‍ താന്‍ വിവരം അറിയിച്ചോളാം എന്നുമാണ് സജിത മഠത്തില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

”കൊത്ത രാജുവിനെ കൊന്ന് പൂച്ചയെ രക്ഷിച്ച കാളിക്കുട്ടിയെ തെറി പറയാനും പരിഹസിക്കാനും ഇന്‍ബോക്‌സില്‍ എത്തുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്, പ്രസ്തുത വിഷയത്തില്‍ എനിക്ക് യാതൊരു പങ്കുമില്ല. കൊത്ത എന്ന രാജ്യത്ത് ജീവിച്ചിരുന്ന കാളിക്കുട്ടിയെ കണ്ടെത്തിയാല്‍ ഞാന്‍ വിവരം അറിയിച്ചോളാം! (ഇതെങ്കിലും ഫലിക്കുമായിരിക്കും അല്ലെ? എന്തൊരു കഷ്ടമാണിത്)” എന്നാണ് സജിത മഠത്തിലിന്റെ കുറിപ്പ്.

കിംഗ് ഓഫ് കൊത്തയിലെ വില്ലന്‍ കഥാപാത്രമായ കണ്ണന്‍ ഭായിയുടെ അമ്മയുടെ വേഷത്തിലായിരുന്നു സജിത മഠത്തില്‍ അഭിനയിച്ചത്. നേരത്തെ ചിത്രത്തില്‍ അഭിനയിച്ച നടന്‍ പ്രമോദ് വെളിയനാടിനെതിരെയും സൈബര്‍ ആക്രമണം നടന്നിരുന്നു. ചിത്രം തനിക്ക് ‘ബാഹുബലി’ പോലെ തോന്നി എന്ന് പറഞ്ഞ് അനാവശ്യ ഹൈപ്പ് നല്‍കിയെന്ന് ആരോപിച്ചാണ് വിമര്‍ശനം ഉയര്‍ന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം