സിനിമയെന്ന അത്ഭുതലോകത്ത് ജീവിക്കുന്ന 'സകലകലാവല്ലഭൻ'

സിനിമയെന്ന അത്ഭുതലോകത്ത് ജീവിക്കുന്ന ഒരു സകലകലാവല്ലഭൻ… ബാലതാരമായും, നർത്തകനായും, സഹസംവിധായകനായും, സഹനടനായും അദ്ദേഹം ഇക്കാലത്തിനിടയിൽ നടന്നു കയറിയത് തമിഴിലും മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി എന്നിവയുൾപ്പെടെ മറ്റ് ഭാഷകളിലുമായി 230-ലധികം സിനിമകളിലേക്കാണ്. കഥാപാത്രങ്ങളുടെ പൂർണതയ്‌ക്കായി ഏതറ്റം വരെയും പോകുന്ന ഉലകനായകന് ഇന്ന് എഴുപതാം പിറന്നാൾ…

അവൈ ഷൺമുഖി, ഇന്ദ്രുഡു ചന്ദ്രുഡു, ഇന്ത്യൻ, അൻപേ ശിവം, ആളവന്താൻ, അപൂർവ സഹോദരങ്ങൾ, കൽക്കി 2898 എഡി തുടങ്ങിയ ചിത്രങ്ങളിൽ പ്രേക്ഷകർ പോലും പ്രതീക്ഷിക്കാത്ത രീതിയിൽ അദ്ദേഹം പല രൂപത്തിൽ മുന്നിലെത്തി. ഇപ്പോഴിതാ ജന്മദിനത്തിൽ ആരാധകർക്ക് സർപ്രൈസുമായി ‘തഗ് ലൈഫ്’ അണിയറപ്രവർത്തകരും എത്തിയിരിക്കുകയാണ്.

2025 ജൂൺ അഞ്ചിന് ആണ് ചിത്രം തിയേറ്ററുകളിലെത്തുക. വലിയ ക്യാൻവാസിൽ ഒരുക്കുന്ന ചിത്രത്തിന്റെ ടീസറിൽ ആക്ഷൻ രംഗങ്ങളുൾപ്പെടെയുണ്ട്. ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിമ്പുവിനേയും കാണാം. രണ്ട് ലുക്കിൽ കമൽ ഹാസൻ എത്തുന്നതായാണ് ടീസറിൽ വ്യക്തമാക്കിയിരിക്കുന്നത്. തൃഷയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. എന്നാൽ ചിമ്പുവിന്റെയും കമൽ ഹാസന്റെയും ഭാഗങ്ങൾ മാത്രം ഉൾപ്പെടുത്തിയ ടീസറാണ് പുറത്തുവന്നിരിക്കുന്നത്.

രംഗരായ ശക്തിവേൽ നായ്ക്കർ എന്നാണ് ചിത്രത്തിൽ കമൽ ഹാസൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അശോക് സെൽവൻ, ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ്, അഭിരാമി, നാസർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നീണ്ട 37 വർഷങ്ങൾക്കിപ്പുറം കമൽഹാസനും മണിരത്‌നവും ഒന്നിക്കുന്നു എന്ന പ്രത്യേകതയും തഗ് ലൈഫിനുണ്ട്.

പരമക്കുടിയിൽ നിന്നാണ് കമലഹാസന്റെ കുടുംബം ചെന്നൈയിൽ എത്തിയത്. തമിഴ്നാട്ടിലെ പരമക്കുടിയിൽ അഡ്വക്കേറ്റ് ടി. ശ്രീനിവാസന്റെയും രാജലക്ഷ്മിയുടെയും നാല് മക്കളിൽ നാലാമനാണ് കമൽഹാസൻ. അച്ഛനൊഴികെ എല്ലാവരും കർണാടക സംഗീതം അഭ്യസിച്ചവരായിരുന്നു. ചെറുപ്രായത്തിലെ ഗായകൻ മുഹമ്മദ് റാഫിയെ അനുകരിക്കുന്നതിൽ മിടുക്കനായിരുന്നു കമൽഹാസൻ. ഒരിക്കൽ റാഫിയ്ക്ക് വേണ്ടി പാടാനുള്ള ഭാഗ്യവും കമലിന് ലഭിച്ചിരുന്നു.

1960-ൽ ജമിനി ഗണേശനും സാവിത്രിക്കും ഒപ്പമാണ് എ.വി.എമ്മിന്റെ കളത്തൂർ കണ്ണമ്മ ചിത്രത്തിലൂടെ ആറാം വയസ്സിൽ കമലഹാസൻ ചലച്ചിത്ര രംഗത്ത് എത്തിയത്. പിൽക്കാലത്ത് തന്റെ സിനിമാജീവിതത്തിലെ സംരക്ഷണം സഹോദരൻ ചാരുഹാസനായിരുന്നു. ചെറുപ്രായത്തിൽ കമലിനെ കലാജീവിതത്തിലേക്ക് കൊണ്ടുവരുന്നതിലേക്ക് സഹോദരങ്ങൾ വളരെയധികം പങ്ക് വഹിച്ചിട്ടുണ്ട്.

പത്താം വയസ്സിൽ അദ്ദേഹത്തിന് നൃത്തത്തിൽ താത്പര്യം തോന്നിയത്തോടെ ചെറുപ്രായത്തിൽ തന്നെ ശാസ്ത്രീയമായി സംഗീതവും അഭ്യസിച്ചു തുടങ്ങിയിരുന്നു. ടി.കെ. ഷണ്മുഖന്റെ കീഴിൽ മൂന്നു വർഷത്തോളം നാടകവേദിയിലും തന്റെ ചെറിയ പ്രായത്തിൽ കമൽ ഭാഗമായിരുന്നു.

അഭിനയം കൂടാതെ സിനിമയുടെ പല മേഖലകളിലും കമലഹാസൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. രാജ പാർവൈ, അപൂർവ്വ സഹോദരങ്ങൾ, മൈക്കിൾ മദന കാമരാജൻ, തേവർ മകൻ, മഹാനദി, ഹേറാം, ആളവന്താൻ, അൻപേ ശിവം, നള ദമയന്തി, വിരുമാണ്ടി, ദശാവതാരം, മൻമദൻ അമ്പ് തുടങ്ങിയ ചിത്രങ്ങൾക്ക് കഥ അല്ലെങ്കിൽ തിരക്കഥ തയ്യാറാക്കിയത് കമലഹാസൻ തന്നെയായിരുന്നു.

ഒരു നടൻ എന്നതിലുപരി സാങ്കേതിക വിദഗ്ദ്ധൻ ആകാനായിരുന്നു തനിക്കു താൽപര്യം എന്ന് അദ്ദേഹം നേരത്തെ പറഞ്ഞിട്ടുണ്ട്. കമലഹാസൻ തന്റെ ചില ചിത്രങ്ങൾക്ക് വേണ്ടി ഗാന രചനയും നിർവഹിച്ചിട്ടുണ്ട്. ഹേ റാം, വിരുമാണ്ടി, ഉന്നൈപോലൊരുവൻ, മൻമദൻ അമ്പ് എന്നീ ചിത്രങ്ങൾക്കു വേണ്ടി അദ്ദേഹം ഗാന രചന നടത്തിയിട്ടുണ്ട്. ഏതാണ്ട് 70 ഓളം ഗാനങ്ങൾ പല ഭാഷകളിലായി അദ്ദേഹം പാടിയിട്ടുണ്ട്.

സകലകലാവല്ലഭനിൽ നിന്ന് വിശ്വരൂപം കാണിക്കുന്ന ഉലകനായകനിലേക്കുള്ള കമൽ ഹസൻ നടത്തിയ യാത്ര ചെറുതല്ല… സിനിമകളിലെ പരീക്ഷണങ്ങളെ സ്നേഹിച്ച കമൽ ഹാസന്റെ യാത്ര ഇനിയും ബാക്കി കിടക്കുകയാണ്…

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍