റിലീസിന് മുന്നേ കോടി ക്ലബ്ബില്‍ 'സലാര്‍', 'ഡങ്കി'ക്ക് തളര്‍ച്ച; ഓടി എത്താനാകാതെ ഷാരൂഖ് ഖാന്‍

ഈ ക്രിസ്മസിന് തിയേറ്ററില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നത് വമ്പന്‍ ചിത്രങ്ങളാണ്. മലയാളത്തില്‍ നിന്നും മോഹന്‍ലാലിന്റെ ‘നേര്’ ആണ് ക്രിസ്മസ് റിലീസ് ആയി ആദ്യം എത്തുന്ന ചിത്രം. ഡിസംബര്‍ 21ന് തന്നെ ഷാരൂഖ് ഖാന്‍ ചിത്രം ‘ഡങ്കി’യും തിയേറ്ററുകളിലെത്തും. ഇതിന് പിന്നാലെ ഡിസംബര്‍ 22ന് ആണ് ‘സലാര്‍’ റിലീസ് ചെയ്യുക.

സലാറിനൊപ്പം തന്നെ ഹോളിവുഡ് ചിത്രം ‘അക്വാമാനും’ തിയേറ്ററിലെത്തും. എന്നാല്‍ കേരളത്തില്‍ റെക്കോര്‍ഡ് ഇടാന്‍ പോകുന്നത് സലാര്‍ ആകും എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗില്‍ വലിയ സ്വീകാര്യതയാണ് സലാറിന് ലഭിക്കുന്നത്.

കേരളത്തില്‍ സലാര്‍ ഒരു കോടിയില്‍ അധികം ടിക്കറ്റ് ബുക്കിംഗില്‍ നിന്നും നേടിക്കഴിഞ്ഞു എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്. ഷാരൂഖിന്റെ ഡങ്കിക്ക് എട്ട് ലക്ഷമാണ് കളക്ഷന്‍ മുന്‍കൂറായി നേടാനായത്. ഇതു കണക്കിലെടുത്താല്‍ ഇന്ത്യയിലെ പല കളക്ഷന്‍ റെക്കോര്‍ഡുകളും സലാര്‍ തിരുത്തുമെന്നാണ് പ്രതീക്ഷ.

അങ്ങനെയെങ്കില്‍ ‘ജവാന്‍’, ‘പഠാന്‍’ എന്നീ ചിത്രങ്ങളുടെ റെക്കോര്‍ഡിനൊപ്പം ഡങ്കിക്ക് എത്താന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ വര്‍ഷത്തെ 1000 കോടി ചിത്രങ്ങളാണ് ഷാരൂഖിന്റെ ജവാനും പഠാനും. അതേസമയം, സലാറില്‍ പ്രഭാസിനൊപ്പം പൃഥ്വിരാജും കേന്ദ്ര കഥാപാത്രമായി എത്തുന്നു എന്നതാണ് മലയാളി പ്രേക്ഷകരെ ആകര്‍ഷിക്കാനുള്ള ഘടകം.

പ്രശാന്ത് നീല്‍ ചിത്രത്തില്‍ വരദരാജ മന്നാര്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് വേഷമിടുന്നത്. താരത്തിന്റെ ലുക്കും കഥാപാത്രവും ചിത്രത്തിന്റെ ടീസറും ഗാനവും എത്തിയപ്പോഴേ ശ്രദ്ധ നേടിയിരുന്നു. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്