സലാം ബാപ്പു രചിക്കുന്ന കന്നഡ സിനിമ; നായികയായി ഭാവന, ഷൂട്ടിംഗ് ആരംഭിച്ചു

കന്നഡ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് സംവിധായകന്‍ സലാം ബാപ്പു. റെഡ് വൈന്‍, മംഗ്ലീഷ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് സലാം ബാപ്പു. ഭാവന നായികയാകുന്ന “ശ്രീകൃഷ്ണ@ജിമെയില്‍.കോം” എന്ന സിനിമക്ക് തിരക്കഥ ഒരുക്കിയാണ് സലാം ബാപ്പു കന്നഡ സിനിമയിലേക്കും ചുവടുവെയ്ക്കുന്നത്.

കന്നഡ സിനിമയിലെ ഹിറ്റ് മേക്കറായ നാഗശേഖര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡാര്‍ലിംഗ് കൃഷ്ണയാണ് നായകനാകുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ തിങ്കളാഴ്ച മൈസൂരില്‍ ആരംഭിച്ചു കഴിഞ്ഞു. അഭിഭാഷകയുടെ റോളിലാണ് ഭാവന ചിത്രത്തില്‍ വേഷമിടുന്നത്. സന്ദേശ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സന്ദേശ് എന്‍. നിര്‍മ്മിച്ച് ശ്രീ സന്ദേശ് നാഗരാജ് ആണ് ശ്രീകൃഷ്ണ@ജിമെയില്‍.കോം അവതരിപ്പിക്കുന്നത്.

ഷെയ്ന്‍ നിഗം നായകനാകുന്ന സിനിമയാണ് സലാം ബാപ്പുവിന്റെ മറ്റൊരു പ്രൊജക്ട്. ഈ ചിത്രം ഈ വര്‍ഷം തന്നെ ദുബായില്‍ ചിത്രീകരണം ആരംഭിക്കും. ലാല്‍ ജോസിന്റെ സംവിധാന സഹായിയായാണ് സലാം ബാപ്പു സിനിമാരംഗത്തേക്ക് എത്തിയത്. പതിനഞ്ചോളം ചിത്രങ്ങള്‍ ലാല്‍ ജോസിനൊപ്പം പ്രവര്‍ത്തിച്ച സലാം ബാപ്പുവിന്റെ ആദ്യ സിനിമ റെഡ് വൈന്‍ ആണ്.

മമ്മൂട്ടി നായകനായ മംഗ്ലീഷ് ആണ് രണ്ടാമത്തെ ചിത്രം. വിദേശ ചലച്ചിത്ര മേളകളില്‍ തിളങ്ങിയ ബംഗാളി ചിത്രം എയ്‌തോ പ്രേമിന്റെ സംവിധാന സഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കപ്പേള, കാബിൻ എന്നീ സിനിമകളിൽ നടനായും സലാം ബാപ്പു എത്തിയിട്ടുണ്ട്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ