തന്നേക്കാള്‍ പ്രായമുള്ളവരെ തല്ലാന്‍ സല്‍മാന് ഇഷ്ടമല്ല, അത് അഭിനയമാണെങ്കിലും; ജഗപതി ബാബു

ആക്ഷന്‍ രംഗങ്ങളില്‍ തന്നേക്കാള്‍ പ്രായമുള്ള ആളുകള്‍ക്കൊപ്പം അഭിനയിക്കാന്‍ സല്‍മാന്‍ ഖാന് കഴിയില്ലെന്ന് നടന്‍ ജഗപതി ബാബു. കിസി കി ഭായ് കിസി കി ജാനില്‍ മുടി കറുപ്പിച്ചാണ് താന്‍ അഭിനയിച്ചതെന്നും അത് കഥാപാത്രത്തിന് ആവശ്യമായ ഒന്നായത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

‘കിസി കാ ഭായ് കിസി കി ജാനി’ലൂടെയാണ് സല്‍മാന്‍ ഖാന്റെ വില്ലനായി ബോളിവുഡിലേക്ക് ജഗപതി ബാബു അരങ്ങേറ്റം കുറിച്ചത്. സല്‍മാന്‍ ഖാനുമായി ജോലി ചെയ്യുന്നതിനെ കുറിച്ചും ഫൈറ്റ് സീനിന് മുമ്പുള്ള അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളെക്കുറിച്ചുമാണ് ജഗപതി സംസാരിച്ചത്.

‘സല്‍മാനുമൊത്തുള്ള ആക്ഷന്‍ രംഗമൊക്കെ വളരെ ഈസിയായിരുന്നു. ചിത്രത്തില്‍ തന്റെ കഥാപാത്രത്തിന്റെ മുടി കറുപ്പിക്കാനും കുറച്ചുകൂടി ചെറുപ്പമായി സ്‌ക്രീനില്‍ കാണാനുമാണ് സല്‍മാന്‍ ഖാന്‍ ആഗ്രഹിച്ചത്. അതിനു കാരണം, അദ്ദേഹത്തിന്റെ ഒരു തീരുമാനമാണ്. തന്നേക്കാള്‍ മുതിര്‍ന്ന ഒരാളോട് അദ്ദേഹത്തിന് ആക്ഷന്‍ രംഗങ്ങളില്‍ പോരാടാന്‍ കഴിയില്ല എന്നതായിരുന്നു. അതിനാല്‍ ഞാന്‍ മുടി കറുപ്പിച്ചാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. അതു പ്രത്യേക പരിഗണന ഒന്നുമല്ല, ജഗപതി ബാബു പറഞ്ഞു.

ഫര്‍ഹാദ് സാംജി സംവിധാനം ചെയ്ത കിസി കാ ഭായ് കിസി കി ജാന് മികച്ച പ്രതികരണത്തോടെ ബോക്‌സ് ഓഫീസ് ഹിറ്റ് സൃഷ്ടിച്ചു കഴിഞ്ഞു. ആക്ഷന്‍ പാക്ഡ് എന്റര്‍ടെയ്നറായി ഒരുക്കിയ ചിത്രത്തില്‍ പൂജ ഹെഗ്‌ഡെയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?