സല്‍മാന്‍ 'ഷോ സ്റ്റീലര്‍'; മികച്ച അതിഥി വേഷമെന്ന് ആരാധകര്‍, കൈയടി

മികച്ച വിജയം നേടി മൂന്നാം ദിന യാത്ര തുടങ്ങിയിരിക്കുകയാണ് പത്താന്‍. ഇന്ത്യക്കകത്തും പുറത്തുമായി സിനിമ കാണാന്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. ആദ്യ ദിനം ആഗോള തലത്തില്‍ ചിത്രം നേടിയത് 97.17 കോടി രൂപയാണ്. രണ്ടാം ദിനത്തില്‍ 75 കോടിക്കടുത്ത് ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ബോക്‌സ് ഓഫീസില്‍ ഇടം നേടാന്‍ ഷാരൂഖ് ഖാന്‍ മാത്രമല്ല സല്‍മാന്‍ ഖാന്റെ വരവും സഹായിച്ചിട്ടുണ്ടെന്നാണ്് ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്യുന്നത്. സല്‍മാന്റെ അതിഥി വേഷം മികച്ച ഇമ്പാക്ട് ഉണ്ടാക്കിയിട്ടുണ്ട് എന്നും സിനിമയിലെ ഷാരൂഖ്-സല്‍മാന്‍ ബന്ധം സിനിമയുടെ ക്ലൈമാക്‌സിനെ മനോഹരമാക്കിയെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

സിനിമയ്ക്ക് തെന്നിന്ത്യയിലും വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ആദ്യ ദിനം തമിഴ്നാ്ട്ടില്‍ നിന്ന് നേടിയത് നാല് കോടി രൂപയാണ്. കേരളത്തില്‍ ആദ്യ ദിവസം 1.91 കോടി ഗ്രോസ് കളക്ഷന്‍ നേടിയെന്നാണ് സിനിമാ ട്രാക്കേഴ്സായ ഫോറം കേരളം ട്വീറ്റ് ചെയ്യുന്നത്. ഹിന്ദി പതിപ്പ് മാത്രം 52 കോടിയലിധികം കളക്ഷന്‍ സ്വന്തമാക്കിയതായി ചില ട്രേഡ് അനലിസ്റ്റുകള്‍ ട്വീറ്റ് ചെയ്യുന്നുണ്ട്.

2018ല്‍ റിലീസ് ചെയ്ത സീറോ എന്ന ചിത്രത്തിന് ശേഷം ആദ്യമായാണ് ഒരു ഷാറൂഖ് ചിത്രം ബോളിവുഡില്‍ റിലീസ് ചെയ്യപ്പെടുന്നത്. തുടര്‍ പരാജയങ്ങള്‍ക്ക് പിന്നാലെ, വലിയ ഇടവേളയാണ് താരമെടുത്തത്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത പത്താനില്‍ ദീപിക പദുക്കോണ്‍, ജോണ്‍ അബ്രഹാം എന്നിവരും പ്രധാന വേഷത്തിലുണ്ട്. ഷാരൂഖിനൊപ്പം ഇരുവര്‍ക്കും വലിയ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Latest Stories

അക്ഷരത്തെറ്റുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി; അന്വേഷണ ചുമതല വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക്

IPL 2025: ഇനി ചെണ്ടകൾ എന്ന വിളി വേണ്ട, ബോളിങ്ങിൽ കൊൽക്കത്തയെ തളച്ച് ആർസിബി ബോളർമാർ; രാജകീയ തിരിച്ച് വരവെന്ന് ആരാധകർ

ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവം; പണം കണ്ടെത്തിയിട്ടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഫയര്‍ സര്‍വീസ് മേധാവി

IPL 2025: മോനെ കോഹ്ലി, നീ ഓപ്പണിംഗ് ബോളറുമായോ; ഐപിഎൽ സംഘാടകർക്ക് പറ്റിയത് വമ്പൻ അബന്ധം

59ാമത് ജ്ഞാനപീഠ പുരസ്‌കാരം നേടി വിനോദ് കുമാര്‍ ശുക്ല

IPL 2025: ഞാൻ കണ്ടടോ ആ പഴയ രഹാനയെ; ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനവുമായി അജിങ്ക്യ രഹാനെ

ഭാര്യയ്ക്കും മക്കള്‍ക്കും നേരെ വെടിയുതിര്‍ത്ത് ബിജെപി നേതാവ്; മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടു; പ്രതി പൊലീസ് കസ്റ്റഡിയില്‍

ആ പ്രവർത്തി ചെയ്ത് റൊണാൾഡോ സ്വയം ദ്രോഹിക്കുകയാണ്, അടുത്ത ലോകകപ്പിൽ അവന്റെ ആവശ്യമില്ല: ജിമ്മി ഫ്ലോയ്ഡ്

'ആശാവർക്കർമാരെ കണ്ടത് ആത്മാർത്ഥതയോടെ, വീണാ ജോർജിനെ കുറ്റംപറയില്ല'; സുരേഷ് ഗോപി

അയാള്‍ മോശമായി എന്നെ സ്പര്‍ശിച്ചു.. ആ സംവിധായകനും രൂക്ഷമായാണ് എന്നോട് സംസാരിച്ചത്; വെളിപ്പെടുത്തി നടി