മുണ്ടുടുത്ത് തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായി സല്‍മാന്‍; വൈറലായി വീഡിയോ

മുണ്ടുടുത്ത് നൃത്തച്ചുവടുകളുമായി സല്‍മാന്‍ ഖാനെത്തിയ വീഡിയോ ഗാനം വൈറലാകുന്നു തെലുങ്ക് താരം വെങ്കിടേഷും സല്‍മാനൊപ്പം ചുവടുവെച്ചിട്ടുണ്ട്. പാട്ടിന്റെ അവസാന ഭാഗത്ത് രാംചരണിന്റെ എന്‍ട്രിയുമുണ്ട്.

സല്‍മാന്‍ ഖാന്‍ നായകനാകുന്ന കിസി കാ ഭായ് കിസി കി ജാന്‍ എന്ന ചിത്രത്തിലെ ഗാനം ഒറ്റ ദിവസംകൊണ്ട് യുട്യൂബില്‍ 17 മില്യണ്‍ ആളുകളാണ് കണ്ടത്. പൂജ ഹെഗ്ഡെ ആണ് ചിത്രത്തിലെ നായിക. റൊമാന്റിക് ആക്ഷന്‍ എന്റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രം ഫര്‍ഹാദ് സാംജി ആണ് സവിധാനം.

ജഗപതി ബാബു, ഭൂമി ചൗള, വിജേന്ദര്‍ സിംഗ്, അഭിമന്യു സിംഗ്, ജാസി ഗില്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഈദ് ദിനമായ ഏപ്രില്‍ 21ന് ചിത്രം റിലീസ് ചെയ്യും.അതേസമയം
സല്‍മാന്‍ഖാന്‍ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്ന ചിത്രം കൂടിയാണ്. പത്താന്‍, തെലുങ്ക് ചിത്രമായ ഗോഡ്ഫാദര്‍, മറാത്തി ചിത്രമായ വേദ് എന്നിവയില്‍ അതിഥി വേഷങ്ങളിലാണ് താരം പ്രത്യക്ഷപ്പെട്ടത്.

Latest Stories

നിലപാട് തിരുത്തി; ആശാ വർക്കർമാർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഐഎൻടിയുസി

ആരൊക്കെ എത്ര തെറി വിളിച്ചാലും എങ്ങും ഏശീല്ലാ, സിനിമയില്ലേല്‍ ഒരു തട്ടുകട തുടങ്ങും: സീമ ജി നായര്‍

INDIAN CRICKET: സെഞ്ച്വറി അടിച്ചിട്ടും ഉപകാരമില്ല, ഇഷാന്‍ കിഷനിട്ട് വീണ്ടും പണിത് ബിസിസിഐ, ആ മൂന്ന് താരങ്ങള്‍ക്ക് പുതിയ കരാര്‍ നല്‍കും, റിപ്പോര്‍ട്ട് നോക്കാം

IPL 2025: അവന്റെ ആ കൊമ്പത്തെ പേരും പെരുമയും ഇല്ലെങ്കിൽ ഇപ്പോൾ ടീമിൽ നിന്ന് പുറത്താണ്, ഇന്ത്യൻ താരത്തെ വിമർശിച്ച് മൈക്കിൾ വോൺ

'പാർലമെൻററി വ്യാമോഹം ചെറുക്കാനാകാതെ പാർട്ടി നിൽക്കുന്നു'; വിമർശിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ അവലോകന റിപ്പോര്‍ട്ട്

എസ്ബിഐ ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസപ്പെട്ടു; വാര്‍ഷിക കണക്കെടുപ്പിനെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ടുകള്‍

തെക്കൻ ബെയ്റൂത്തിൽ ഇസ്രായേൽ വ്യോമാക്രമണം; മൂന്ന് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു

'ഇൻസെന്റീവ് കൂട്ടുന്ന കാര്യം പരിഗണിക്കും, സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ അറിയിച്ചു'; ജെ പി നദ്ദയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം വീണ ജോർജ്

പടക്കനിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം; 18 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം; അഞ്ച് പേര്‍ ഗുരുതരാവസ്ഥയില്‍

പ്രശസ്തി നേടിയത് ഐറ്റം നമ്പറുകളിലൂടെ, ഇനി സിനിമയില്‍ ഭരതനാട്യം അവതരിപ്പിക്കണം: മലൈക അറോറ