സല്‍മാന്‍ ഖാന്റെ സഹോദരിയുടെ വജ്രാഭരണം മോഷ്ടിച്ചു; വീട്ടുജോലിക്കാരന്‍ പിടിയില്‍

സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പ്പിത ഖാന്‍ ശര്‍മ്മയുടെ വജ്രാഭരണം മോഷ്ടിച്ച വീട്ടുജോലിക്കാരന്‍ അറസ്റ്റില്‍. മെയ് 16നാണ് അര്‍പ്പിതയുടെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ഡയമണ്ട് കമ്മലുകള്‍ മോഷണം പോയത്. തുടര്‍ന്ന് അവര്‍ മുംബൈ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

മേക്കപ്പ് ട്രേയില്‍ വെച്ചിരുന്ന അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന കമ്മലാണ് കാണാതായതെന്ന് പരാതിയില്‍ പറയുന്നു. അര്‍പ്പിതയുടെ ഹൗസ്‌കീപ്പറായി ജോലി ചെയ്തിരുന്ന 30 കാരനായ സന്ദീപ് ഹെഗ്‌ഡെയെ സംഭവം നടന്ന ദിവസം വൈകീട്ടോടെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

നാല് മാസം മുമ്പായിരുന്നു സന്ദീപ് സല്‍മാന്റെ സഹോദരിയുടെ ആഡംബര വസതിയില്‍ സഹായിയായി ജോലിക്ക് ചേര്‍ന്നത്. മുംബൈയിലെ വൈല്‍ പാര്‍ലെ ഈസ്റ്റിലെ അംബേവാഡി ചേരിയിലെ വീട്ടില്‍ വെച്ചായിരുന്നു ഇയാളെ പൊലീസ് പിടികൂടിയത്. ആഭരണങ്ങളും അവിടെ വെച്ച് കണ്ടെത്തിയിരുന്നു.

സീനിയര്‍ ഇന്‍സ്പെക്ടര്‍ മോഹന്‍ മാനേയുടെ നേതൃത്വത്തില്‍ വിനോദ് ഗൗങ്കര്‍, ലക്ഷ്മണ്‍ കാക്ഡേ, ഗൗലി എന്നിവരടങ്ങുന്ന സംഘമായിരുന്നു പ്രതിയെ പിടികൂടിയത്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുകയാണ്. ഐപിസി സെക്ഷന്‍ 381 പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Latest Stories

ലയണൽ മെസി കേരളത്തിലേക്ക്; ഫുട്ബോൾ ആരാധകർക്ക് ഇത് വമ്പൻ വിരുന്ന്; സംഭവം ഇങ്ങനെ

വിമര്‍ശിക്കുന്നവരെ എതിര്‍ക്കുന്നത് തീവ്രവാദികളുടെ ഭാഷ; ആ നിലപാടും ഭാഷയും കൊണ്ട് ഇങ്ങോട്ട് വരരുതെന്ന് മുഖ്യമന്ത്രി

BGT 2024-25;"ഞാൻ ഓസ്‌ട്രേലിയയെ വീഴ്ത്താൻ പോകുന്നത് ആ ഒരു തന്ത്രം ഉപയോഗിച്ചാണ്": ജസ്പ്രീത്ത് ബുമ്ര

കൊല്ലത്തിന് ഇത് അഭിമാന നേട്ടം; രാജ്യത്ത് ആദ്യമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കോടതി

സഞ്ജുവിന് വീണ്ടും രാജയോഗം; കേരളത്തിനെ ഉന്നതങ്ങളിൽ എത്തിക്കാൻ താരം തയ്യാർ; സംഭവം ഇങ്ങനെ

കലാപാഹ്വാനം നടത്തി, സുരേഷ് ഗോപിക്കെതിരെ പരാതിയുമായി എഐവൈഎഫ്

BGT 2024-25 :"അവൻ പരാജയപ്പെടട്ടെ, എന്നിട്ട് മതി ബാക്കി"; സൗരവ് ഗാംഗുലിയുടെ വാക്കുകൾ വൈറൽ

കളമശ്ശേരിയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയുടെ മരണം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

ബോർഡർ ഗവാസ്‌കർ ട്രോഫി:"എനിക്ക് പേടിയുള്ള ഒരേ ഒരു ഇന്ത്യൻ താരം അവനാണ്, പക്ഷെ അവന്റെ വിക്കറ്റ് എടുക്കുന്നത് ഞാൻ ആയിരിക്കും; തുറന്ന് പറഞ്ഞ് നഥാൻ ലിയോൺ

രണ്ട് പത്രങ്ങളില്‍ മാത്രമല്ല പരസ്യം നല്‍കിയത്; പരസ്യം നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്