നിന്നെ കൊല്ലുകയാണ് ജീവിതലക്ഷ്യം; സല്‍മാന് ഭീഷണി സന്ദേശവുമായി ബിഷ്‌ണോയിയുടെ സഹായിയും

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് ഭീഷണി ഇ-മെയില്‍ സന്ദേശം അയച്ച് ഗുണ്ടാ സംഘം. ലോറന്‍സ് ബിഷ്ണോയിയുടെ സഹായി ഗോള്‍ഡി ഭായ് എന്ന ഗോള്‍ഡി ബ്രാര്‍ ആണ് ബിഷ്‌ണോയ്ക്ക് വേണ്ടി മെയില്‍ ലഭിച്ചത്. നടന്റെ അസിസ്റ്റന്റിന്റെ മെയിലില്‍ ആണ് സന്ദേശം എത്തിയത്. ജീവിത ലക്ഷ്യം തന്നെ സല്‍മാനെ കൊല്ലുകയാണെന്ന് സന്ദേശത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്.

സുഹൃത്തും സംവിധായകനുമായ പ്രശാന്ത് ഗുഞ്ജാല്‍ക്കര്‍ ആണ് ഭീഷണി സന്ദേശത്തെക്കുറിച്ച് പൊലീസില്‍ പരാതിപ്പെട്ടത്. ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആണ് ലോറന്‍സ് ബിഷ്ണോയി സല്‍മാന്‍ ഖാനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന സംഭവത്തില്‍ താനുള്‍പ്പെടെയുള്ള ബിഷ്‌ണോയി സമുദായത്തിന് സല്‍മാനോട് കടുത്ത ദേഷ്യമാണ് എന്നാണ് ലോറന്‍സ് അഭിമുഖത്തില്‍ പറഞ്ഞത്.

ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് സല്‍മാന്‍ മാപ്പുപറഞ്ഞില്ല എങ്കില്‍ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്നാണ് ഭീഷണി. സല്‍മാന്‍ ലോറന്‍സിന് പണം വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാല്‍ പണമല്ല വേണ്ടതെന്നും ലോറന്‍സ് അഭിമുഖത്തില്‍ പറഞ്ഞു.

ൃ് രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നതിന് 2018ല്‍ ജോധ്പൂര്‍ കോടതി സല്‍മാനെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിക്കുകയും പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു. അഭിമുഖം ടെലിവിഷനില്‍ വന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് നടന്റെ പിഎ ജോര്‍ഡി പട്ടേലിന് മെയിലില്‍ ഭീഷണി സന്ദേശം ലഭിച്ചത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം