തിയേറ്റര്‍ റിലീസുകള്‍ നീട്ടുന്നു; സല്യൂട്ടും നാരദനും റിലീസ് മാറ്റി

കോവിഡ് പ്രതിസന്ധിക്കൊടുവില്‍ 2021 അവസാനത്തോടെ സിനിമാരംഗത്തിനാകെ ആശ്വാസം പകര്‍ന്നുകൊണ്ടായിരുന്നു വീണ്ടും തീയേറ്ററുകള്‍ സജീവമാകാന്‍ തുടങ്ങിയത്.എന്നാല്‍ ഇപ്പോള്‍ വീണ്ടും കോവിഡ് കൂടുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ പലയിടങ്ങളില്‍ തീയേറ്ററുകള്‍ പൂട്ടുകയും റിലീസ് ചെയ്യാനിരുന്ന ബിഗ് ബജറ്റ് ചിത്രങ്ങള്‍ അടക്കം റീലീസ് നീട്ടി വച്ചിരിക്കുകയുമാണ്. മലയാളത്തിലും ചില ചിത്രങ്ങളുടെ റീലീസ് തീയതി നീട്ടിവച്ചു.’നാരദന്‍’, ‘സല്യൂട്ട്’ എന്നീ ചിത്രങ്ങളാണ് നിലവില്‍ നീട്ടിയിരിക്കുന്നത്. കൂടാതെ ‘തുറമുഖം’ ചിത്രം മാറ്റി വച്ചേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

സല്യൂട്ട്

കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍-റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘സല്യൂട്ട്’ ചിത്രത്തിന്റെ റിലീസ് നീട്ടി. ജനുവരി 14ന് ആണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം പങ്കുവച്ചത്.

അരവിന്ദ് കരുണാകരന്‍ എന്ന പൊലീസ് കഥാപാത്രമായാണ് ദുല്‍ഖര്‍ ചിത്രത്തില്‍ വേഷമിടുന്നത്. റോഷന്‍ ആന്‍ഡ്രൂസ്- ബോബി സഞ്ജയ് കൂട്ടുകെട്ടിലെ ആദ്യ ദുല്‍ഖര്‍ ചിത്രമാണ് സല്യൂട്ട്. ജനുവരി 14ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. മുംബൈ പൊലീസിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന പൊലീസ് മൂവി കൂടിയാണ് സല്യൂട്ട്.

ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി-സഞ്ജയ് കൂട്ടുകെട്ടാണ്. വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി ആണ് ചിത്രത്തില്‍ നായിക.

മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. ജേക്സ് ബിജോയ്യാണ് ചിത്രത്തിന് സംഗീത ഒരുക്കുന്നത്. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ്.

അതേസമയം, രാജ്യത്ത് ഒമൈക്രോണ്‍ ഭീതി വര്‍ദ്ധിച്ചതോടെ നിരവധി ചിത്രങ്ങളാണ് റിലീസ് നീട്ടിവെച്ചത്. ഷാഹിദ് കപൂര്‍ നായകനായ ജെഴ്സി, എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍.ആര്‍.ആര്‍, അക്ഷയ് കുമാര്‍ നായകനായ പൃഥ്വിരാജ് തുടങ്ങിയവയാണ് റിലീസ് മാറ്റിയ വമ്പന്‍ ചിത്രങ്ങളില്‍ ചിലത്.

നാരദന്‍

മായാനദി, വൈറസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിഖ് അബുവും ടൊവിനോയും ഒന്നിക്കുന്ന ചിത്രമാണ് നാരദന്‍. ആഷിഖ് അബുവും റീമ കല്ലിങ്കലും സന്തോഷ് കുരുവിളയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. വസ്ത്രാലങ്കാരം മഷര്‍ ഹംസയും കലാസംവിധാനം ഗോകുല്‍ ദാസുമാണ്.

അന്ന ബെന്നാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് നാരദന്‍. ഉണ്ണി ആറാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത്. ജാഫര്‍ സാദിഖ് ആണ് ഛായാഗ്രഹണം. ശേഖര്‍ മേനോന്‍ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രം സംയോജം ചെയ്യുന്നത് സൈജു ശ്രീധരനാണ്.

ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. സംഗീത സംവിധാനം ഡി.ജെ ശേഖര്‍ മേനോനും ഒര്‍ജിനല്‍ സൗണ്ട് ട്രാക്ക് നേഹയും യാക്‌സണ്‍ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്. ആര്‍ട്ട് ഗോകുല്‍ ദാസ്.

Latest Stories

സൗത്ത് കരോലിനയിലും ഫ്‌ലോറിഡയുമടക്കം പിടിച്ചടക്കി ട്രംപ്; 14 സ്റ്റേറ്റുകളില്‍ ആധിപത്യം; ഒന്‍പതിടത്ത് കമലാ ഹാരിസ്

പാതിരാ പരിശോധന സിപിഎം-ബിജെപി തിരക്കഥ; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പോലും അറിയാതെയുള്ള നാടകമെന്ന് ഷാഫി പറമ്പിൽ

ട്രംപ് മുന്നിൽ; അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകൾ പുറത്ത്

സംസ്ഥാനത്തെ ട്രെയിനുകള്‍ക്ക് ബോംബ് ഭീഷണി; എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ജാഗ്രത നിര്‍ദേശം; പത്തനംതിട്ട സ്വദേശിക്കായി തിരച്ചില്‍

അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാനഘട്ടത്തില്‍; ആദ്യഫല സൂചനകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍; പെന്‍സില്‍വാനിയയില്‍ റിപ്പബ്ലിക്കന്‍ ക്യാമ്പിന് പ്രതീക്ഷ

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍