അടി കൊണ്ടാല്‍ വേദനിക്കാത്ത ഫൈറ്റ് സീന്‍, ദുല്‍ഖര്‍ സല്‍മാന്‍ ഒരു സല്യൂട്ട് അര്‍ഹിക്കുന്നു, തിയേറ്റര്‍ റിലീസ് ഒഴിവാക്കിയതിന്; സിനിമയ്‌ക്ക് എതിരെ കമന്റുകള്‍

ദുല്‍ഖര്‍ നായകനായി എത്തുന്ന ‘സല്യൂട്ട്’ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ് . സോണി ലിവിലൂടെയാണ് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിച്ചത്. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ എന്നീ ഭാഷകളില്‍ സിനിമ ലഭ്യമാകും. മാര്‍ച്ച് 18ന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രം ഒരു ദിവസം മുമ്പേ ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തുകയായിരുന്നു. പ്രദര്‍ശനം തുടങ്ങി അധികം വൈകാതെ തന്നെ ചിത്രത്തിനെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. പേരിനാണ് നായികയെന്നും അടി കൊണ്ടാല്‍ ശത്രുവിന് അല്‍പ്പം പോലും വേദനിക്കാത്ത ഫൈറ്റ് സീനുകളാണ് സിനിമയിലുള്ളതെന്നും സോഷ്യല്‍മീഡിയയിലെ പോസ്റ്റുകള്‍ പറയുന്നു.

പോലീസുകാരുടെ നിസ്സഹായതയും അവര്‍ അനുഭവിക്കുന്ന ചില പ്രേശ്‌നങ്ങളും കാണിക്കുന്നു എന്നല്ലാതെ Investigation part ലോട്ടു വരുമ്പോള്‍ salute ഒട്ടും സംതൃപ്തി നല്‍കിയില്ല.????
Slow paced പടമായത് കൊണ്ട് തന്നെ bgm ഉം ഒട്ടും impact ഉണ്ടാക്കുന്നില്ല. Dialogue delivery യും Junior artist ന്റെ പ്രകടനങ്ങളും അത്ര മികച്ചതായി തോന്നിയില്ല.Dq തുടക്കം അത്ര നന്നായി തോന്നിയില്ലെങ്കിലും പിന്നീട് തരക്കേടില്ലാതെ തന്റെ റോള്‍ ചെയ്തു.??
Manoj k jayan തന്റെ കഥാപാത്രത്തോട് നീതി പുലര്‍ത്തി. പേരിനൊരു നായിക എന്ന സങ്കല്പം ഈ സിനിമയിലും കാണാം.കഥയുമായി ഒരു ബന്ധവും ഇല്ലാത്ത ഒരുപാട് scenes ഉള്ളതായി അനുഭവപ്പെട്ടു.??
സമയമുണ്ടെങ്കില്‍ ഒരു തവണ കണ്ടു മറക്കാവുന്ന ചിത്രമായി സല്യൂട്ട് അനുഭവപ്പെട്ടു

ദുല്‍ഖര്‍ സല്‍മാന്‍ ഒരു സല്യൂട്ട് അര്‍ഹിക്കുന്നു, തീയേറ്ററില്‍ റിലീസ് ഒഴിവാക്കിയതിന്.
ഫസ്റ്റ് ഹാഫ് കഴിഞ്ഞു ഇത്തിരി രസം പിടിച്ചെങ്കിലും മൊത്തത്തില്‍ ശോകം ആണ് പടം.
ഇടം – സോണി ലിവ്

ദുല്‍ഖര്‍ സല്‍മാന്‍ പൊലീസ് വേഷത്തില്‍ എത്തുന്ന ആദ്യ ചിത്രമാണിത്. അരവിന്ദ് കരുണാകരന്‍ എന്നാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ പേര്. ബോളിവുഡ് താരം ഡയാന പെന്റിയാണ് നായിക. മനോജ് കെ ജയന്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഈയപ്പന്‍, ബിനു പപ്പു, അലന്‍സിയര്‍, വിജയകുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ബോബി സഞ്ജയ്യാണ് നിര്‍വ്വഹിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ ഹൗസായ വേഫറെര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. അസ്ലം പുരയില്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ശ്രീഖര്‍ പ്രസാദാണ്. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം.

Latest Stories

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ