വിവാഹമോചനം ക്യാന്‍സല്‍ ചെയ്യുന്നു.. സാമന്തയും നാഗചൈതന്യയും വീണ്ടും ഒന്നിക്കുന്നു; സൂചന നല്‍കി താരം

സാമന്തയും നാഗചൈതന്യയും വീണ്ടും ഒന്നിക്കുന്നു. സാമന്ത തന്നെയാണ് ഇതിനെ കുറിച്ചുള്ള സൂചനകള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. നാഗചൈതന്യയുടെ പേരില്‍ ‘ചായ്’ എന്നൊരു ടാറ്റൂ സാമന്ത ചെയ്തിരുന്നു. എന്നാല്‍ അടുത്തിടെ പങ്കുവച്ച ചിത്രങ്ങളില്‍ അത് അപ്രത്യക്ഷമായിരുന്നു.

ഇതോടെ താരം ടാറ്റൂ നീക്കം ചെയ്തുവെന്ന വാര്‍ത്തകളും എത്തിയിരുന്നു. എന്നാല്‍ ഈ ടാറ്റൂ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. സാമന്ത പങ്കുവച്ച പുതിയ പോസ്റ്റ് ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വാരിയെല്ലിന്റെ ഭാഗത്തായുള്ള ചായ് എന്ന ടാറ്റൂ കാണിച്ചു കൊണ്ടുള്ള ചിത്രമാണ് സാമന്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

നേരത്തെ ആര്‍ക്കൈവ് ചെയ്ത വിവാഹചിത്രങ്ങള്‍ സാമന്ത വീണ്ടും പങ്കുവച്ചതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ചായ് എന്ന ടാറ്റൂ കാണിച്ചു കൊണ്ടുള്ള ചിത്രം എത്തിയതോടെ ഇരുവരും ഒന്നിക്കുകയാണെന്ന് വ്യക്തമായി കഴിഞ്ഞു എന്നാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകള്‍.

തെന്നിന്ത്യയില്‍ ഏറെ ആരാധരുണ്ടായ താരദമ്പതിമാരായിരുന്നു സാമന്തയും നാഗചൈതന്യയും. 2017ല്‍ വിവാഹിതരായ ഇരുവരും 2021ല്‍ ആണ് വേര്‍പിരിഞ്ഞത്. വേര്‍പിരിയലിന് ശേഷം കടുത്ത സൈബര്‍ അറ്റാക്ക് സാമന്തയ്‌ക്കെതിരെ എത്തിയിരുന്നു. മാത്രമല്ല താരത്തെ മയോസൈറ്റിസ് എന്ന രോഗവും പിടികൂടിയിരുന്നു.

ഇതിനിടെ ചൈതന്യ ബോളിവുഡ് താരം ശോഭിത ധൂലിപാലയുമായി പ്രണയത്തിലാണ് എന്ന വാര്‍ത്തകളും എത്തിയിരുന്നു. ചൈതന്യയ്‌ക്കൊപ്പം വിദേശ യാത്രകളില്‍ അടക്കം പ്രത്യക്ഷപ്പെട്ട ശോഭിതയെ താരം ഉടന്‍ വിവാഹം ചെയ്യുമെന്ന റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം