വിജയ് ദേവരകൊണ്ടയുടെ ആരാധകരോട് ക്ഷമ ചോദിച്ച് സാമന്ത; ആശ്വസിപ്പിച്ച് താരം

സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന ചിത്രമാണ് ‘ഖുഷി’. കഴിഞ്ഞ വര്‍ഷങ്ങളിലായി പുറത്തിറങ്ങിയ ദേവരകൊണ്ട ചിത്രങ്ങള്‍ മിക്കതും ഫ്‌ളോപ്പ് ആയതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് ഖുഷിക്കായി നടന്റെ ആരാധകര്‍ കാത്തിരിക്കുന്നത്. ഇതിനിടെ ഖുഷി ഉപേക്ഷിച്ചു എന്ന വാര്‍ത്തകളും എത്തിയിരുന്നു.

എന്നാല്‍ സിനിമ ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ ശിവ നിര്‍വാണ വ്യക്തമാക്കിയിരുന്നു. ആ വാര്‍ത്തകള്‍ തെറ്റാണെന്നും വൈകാതെ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നും അടുത്തിടെ ശിവ അറിയിച്ചിരുന്നു.

ഖുഷിയുടെ ചിത്രീകരണം ആരംഭിക്കാന്‍ വൈകുന്നതില്‍ വിജയ് ദേവരകൊണ്ടയുടെ ആരാധകരോട് ക്ഷമ ചോദിക്കുകയാണ് സാമന്ത ഇപ്പോള്‍. ചിത്രീകരണം പെട്ടെന്ന് തുടങ്ങും എന്നും താന്‍ വിജയ് ദേവരകൊണ്ടയുടെ ആരാധകരോട് ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു ഖുഷിയെ കുറിച്ച് അന്വേഷിച്ച ആരാധകന് സാമന്ത മറുപടി നല്‍കിയത്.

ഇതോടെ താരത്തെ ആശ്വസിപ്പിച്ച് വിജയ് ദേവരകൊണ്ടയുടെ ട്വീറ്റും എത്തി. ”ഞങ്ങള്‍ എല്ലാവരും നിങ്ങള്‍ ആരോഗ്യത്തോടെ തിരിച്ചു വരുന്നതിനായി കാത്തിരിക്കുന്നു” എന്നാണ് ദേവരകൊണ്ട പറയുന്നത്. സാമന്തയുടെ മയോസൈറ്റിസ് രോഗബാധയെ ഉദ്ദേശിച്ചാണ് നടന്റെ ട്വീറ്റ്.

നന്ദിയുണ്ടെന്നായിരുന്നു സാമന്ത ഇതിന് മറുപടി നല്‍കിയത്. ഖുഷി അടുത്ത വര്‍ഷം റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്. ജയറാം, സച്ചിന്‍ ഖെഡേക്കര്‍, മുരളി ശര്‍മ, വെണ്ണെല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്.

Latest Stories

പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയെ ബാറില്‍ നിന്ന് പിടികൂടി

ക്ലബ് ഫുട്ബോൾ മെച്ചപ്പെട്ടാൽ മാത്രമേ ഇന്ത്യ ലോകകപ്പ് കളിക്കുവെന്ന് ഗോകുലം എഫ് സി കോച്ച്

ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുന്നു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; സിനിമതാരമായ അധ്യാപകന്‍ അറസ്റ്റില്‍

ബോർഡർ-ഗവാസ്‌കർ ട്രോഫി: ആദ്യ മത്സരത്തിന്റെ മൂന്നാം ദിനത്തിൽ രോഹിത് ഇന്ത്യൻ ടീമിലെത്തും

കണ്ണൂരില്‍ വനിത പൊലീസിനെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി; പ്രതി ഒളിവില്‍

ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഐസിസി

'മോദീ ജീയും അദാനി ജീയും' പിന്നെ അമേരിക്ക തുറന്നുവിട്ട അഴിമതി ഭൂതം!

ഉപതിരഞ്ഞെടുപ്പൊരുക്കുന്ന ‘വാട്ടർലൂ’

മഞ്ഞപ്പിത്ത വ്യാപനത്തില്‍ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍; രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം