മൂന്നു കോടിയുടെ ആഭരണങ്ങള്‍, മുപ്പത് കിലോ ഭാരം വരുന്ന സാരി; ശകുന്തളയാകാന്‍ സാമന്തയുടെ ഒരുക്കം, അമ്പരന്ന് ആരാധകര്‍

സാമന്ത നായികയായെത്തുന്ന പുതിയ സിനിമ ശാകുന്തളവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ചില റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ആരാധകരെ അമ്പരപ്പിക്കുന്നത്. ചിത്രത്തിലെ സാമന്തയുടെ കഥാപാത്രമായ ശകുന്തളയ്ക്ക് ധരിക്കാനായി മൂന്ന് കോടിയുടെ ഹെവി വര്‍ക്കുള്ള ആഭരണങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ മുപ്പത് കിലോയോളം ഭാരമുള്ള ഹെവി വര്‍ക്കുള്ള സാരിയും സിനിമയ്ക്കായി സാമന്ത അണിഞ്ഞിട്ടുണ്ട്.

30 കിലോഗ്രാം ഭാരം വരുന്ന സാരി ധരിച്ച് ഒരാഴ്ചയോളം സാമന്ത അഭിനയിച്ചതായാണ് റിപ്പോര്‍ട്ട്. വസ്ത്രത്തിന്റെ ഭാരം മൂലം വന്ന ബുദ്ധിമുട്ടുകള്‍ അവഗണിച്ചും കഷ്ടപ്പാടുകള്‍ സഹിച്ചുമാണ് നടി ഷൂട്ടിങ് പൂര്‍ത്തിയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, പേശികളെ ബാധിക്കുന്ന പ്രതിരോധ വ്യവസ്ഥയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മയോസൈറ്റിസ് എന്ന രോഗത്തിന്റെ ചികിത്സയിലാണ് സാമന്ത. ശാകുന്തളം കൂടാതെ ആമസോണ്‍ പ്രൈം വീഡിയോയുടെ ഒരു വന്‍ പ്രോജക്റ്റില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങുകയാണ് സാമന്ത. റൂസോ ബ്രദേഴ്‌സിന്റെ ഗ്ലോബല്‍ ഇവന്റ് സിരീസായ സിറ്റാഡെലിന്റെ ഇന്ത്യന്‍ പതിപ്പിലാവും സാമന്ത ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക. വരുണ്‍ ധവാനാണ് ഈ സിരീസിലെ നായകന്‍.

രാജും ഡികെയും ചേര്‍ന്നാണ് സിറ്റാഡെലിന്റെ ഇന്ത്യന്‍ പതിപ്പ് ഒരുക്കുന്നത്. സിരീസിലെ സാമന്തയുടെ ഫസ്റ്റ് ലുക്ക് ഉള്‍പ്പെടെയാണ് ആമസോണ്‍ പ്രൈം വീഡിയോ സാമന്തയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ