കരഞ്ഞ് സഹതാപം നേടാന്‍ ശ്രമിക്കുകയാണോ? നിര്‍മ്മാതാവിന്റെ വാക്കുകളോട് പ്രതികരിച്ച് സാമന്ത

സാമന്തയുടെ കരിയര്‍ അവസാനിച്ചെന്ന് പറഞ്ഞ് നിര്‍മ്മാതാവ് ചിട്ടി ബാബു രംഗത്തെത്തിയത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. സിനിമാ പ്രമോഷനിടെ കരണ്ടു കൊണ്ട് മറ്റുള്ളവരുടെ സഹതാപം നേടാന്‍ ശ്രമിക്കുകയാണ്. ‘പുഷ്പ’യില്‍ ഐറ്റം ഡാന്‍സ് അവതരിപ്പിച്ച് ജീവിക്കാനുള്ള മാര്‍ഗത്തിന് വേണ്ടിയാണ് എന്നൊക്കെ നിര്‍മ്മാതാവ് പറഞ്ഞിരുന്നു.

ചിട്ടിബാബുവിന്റെ വാക്കുകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സാമന്ത ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്‌ക്രീന്‍ ഷോട്ടിലൂടെയാണ് സാമന്ത നിര്‍മ്മാതാവിന് മറുപടി നല്‍കിയത്. ചെവിയില്‍ മുടി വളരുന്നത് എങ്ങനെയാണെന്ന് ഗൂഗിളില്‍ തിരഞ്ഞതിന്റെ സ്‌ക്രീന്‍ ഷോട്ടാണിത്.

‘എങ്ങനെയാണ് ആളുകള്‍ക്ക് ചെവിയില്‍ നിന്നും മുടി വളരുന്നതെന്ന്’ എന്നാണ് സാമന്ത ഗൂഗിളില്‍ സെര്‍ച്ച് ചെയ്തത്. ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വര്‍ധിക്കുന്നതാണ് ചെവിയില്‍ മുടി വളരുന്നതിന്റെ കാരണമായി ഗൂഗിള്‍ മറുപടി നല്‍കിയിരിക്കുന്നത്. സ്‌ക്രീന്‍ ഷോട്ടിനൊപ്പം ‘#IYKYK’ (If you know you know) എന്നും സാമന്ത കുറിച്ചിട്ടുണ്ട്.

സിനിമയുടെ പ്രമോഷനായി വില കുറഞ്ഞ തന്ത്രങ്ങള്‍ സാമന്ത നടത്തുന്നത് എന്നായിരുന്നു ചിട്ടിബാബു ആരോപിച്ചത്. ഇനി താരപദവിയിലേക്ക് തിരിച്ചെത്താന്‍ അവര്‍ക്ക് കഴിയില്ല. ഇനി ലഭിക്കുന്ന അവസരങ്ങള്‍ സ്വീകരിച്ച് അവര്‍ക്ക് മുന്നോട്ടു പോകാം. യശോദ സിനിമയുടെ പ്രമോഷന് ഇടയില്‍ അവര്‍ കരഞ്ഞ് ശ്രദ്ധ നേടാന്‍ ശ്രമിച്ചു.

ശാകുന്തളത്തിന്റെ പ്രമോഷനും ഇത് തന്നെയാണ് അവര്‍ ചെയ്തത്. മരിക്കുന്നതിന് മുമ്പ് ഈ വേഷം ചെയ്യാന്‍ പദ്ധതിയിട്ടിരുന്നു. സാമന്ത ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത് വില കുറഞ്ഞതും ഭ്രാന്തവുമായ പ്രവൃത്തികളാണ് എന്നിങ്ങനെയായിരുന്നു ചിട്ടിബാബു ആരോപണങ്ങള്‍.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്