കൈയടി നേടി അല്ലു അര്‍ഹ, പക്ഷെ പിടിച്ച് നില്‍ക്കാനായില്ല; അമ്പത് കോടി ചിത്രത്തിന് കനത്ത പരാജയം!

കരിയറില്‍ വീണ്ടുമൊരു ഫ്‌ളോപ്പുമായി നടി സാമന്ത. 50 കോടി ബജറ്റില്‍ ഒരുങ്ങിയ ‘ശാകുന്തളം’ സിനിമ റിലീസ് ചെയ്ത് നാല് ദിവസം പിന്നിട്ടിട്ടും 10 കോടി കളക്ഷന്‍ പോലും നേടിയിട്ടില്ല. ആഗോളതലത്തില്‍ റിലീസിന് എത്തിയ ചിത്രം തമിഴിലും ഹിന്ദിയിലുമടക്കം റിലീസ് ചെയ്തിരുന്നു.

സാമന്തയുടെ സിനിമകള്‍ എല്ലായ്പ്പോഴും മികച്ച ഓപ്പണിംഗ് നേടാറുണ്ട്. മുമ്പ് നടി ടൈറ്റില്‍ റോളിലെത്തിയ ചിത്രം ‘യശോദ’ പോലും ബോക്‌സോഫീസില്‍ ശക്തമായ സാന്നിദ്ധ്യം അറിയിച്ചിരുന്നു. എന്നാല്‍ ശാകുന്തളത്തിന്റെ കാര്യത്തില്‍ സംഭവിച്ചത് നേരെ മറിച്ചാണ്.

ആദ്യ ദിനം അഞ്ച് കോടിയാണ് സിനിമയ്ക്ക് ലഭിച്ചതെങ്കില്‍ രണ്ടാം ദിനം മുതല്‍ അഞ്ചിനും താഴെയാണ് കളക്ഷന്‍. തെലുങ്ക് സിനിമ ചരിത്രത്തില്‍ ആദ്യമായാണ്, ബിഗ് ബജറ്റില്‍ നിര്‍മ്മിച്ച ഒരു ചിത്രം ആദ്യ വാരാന്ത്യത്തില്‍ ഇരട്ട അക്കം പോലും നേടാനാകാതെ പോകുന്നത്.

അതേസമയം, ശാകുന്തളത്തില്‍ അഭിനയിച്ച അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹയുടെ പെര്‍ഫോമന്‍സിന് കൈയടി നേടുന്നുണ്ട്. രാജകുമാരി ഭാരത ആയാണ് അല്ലു അര്‍ഹ വേഷമിട്ടത്. ദേവ് മോഹന്‍ ആണ് ചിത്രത്തില്‍ ദുഷ്യന്തന്‍ ആയി വേഷമിട്ടത്.

സച്ചിന്‍ ഖേദ്കര്‍, അതിഥി ബാലന്‍, മോഹന്‍ ബാബു, പ്രകാശ് രാജ്, ഗൗതമി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായിരുന്നു. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പെടെ അഞ്ച് ഭാഷകളിലായി ത്രീഡിയില്‍ ആണ് ശാകുന്തളം റിലീസ് ചെയ്തത്.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം