ശാന്തിയും സമാധാനവും..; സൂപ്പര്‍ കൂള്‍ ആയി സാമന്ത, ഇത് ക്ലാസ് മറുപടി

നാഗചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹനിശ്ചയത്തിന് പിന്നാലെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് നടന്റെ മുന്‍ ഭാര്യയായ സാമന്തയുടെത്. സാമന്തയുടെ ആരാധകര്‍ നാഗചൈതന്യയ്ക്കും ശോഭിതയ്ക്കുമെതിരെ കടുത്ത രീതിയില്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു. എന്നാല്‍ എന്ത് സംഭവിച്ചാലും താന്‍ കൂള്‍ ആണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സാമന്ത.

ക്യാപ്ഷനുകള്‍ ഒന്നുമില്ലാതെ സാമന്ത പങ്കുവച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്. ‘നൗ വീ ആര്‍ ഫ്രീ’ എന്ന ഗാനമാണ് ചിത്രത്തിനൊപ്പം താരം ഉപയോഗിച്ചിരിക്കുന്നത്. തവിട്ട് നിറത്തിലെ സ്വെറ്റ് ഷര്‍ട്ടിനൊപ്പം സണ്‍ഗ്ലാസും മോതിരവുമാണ് താരം ധരിച്ചിരിക്കുന്നത്.

‘ശാന്തിയുടെയും സമാധാനത്തിന്റെയും മ്യൂസിയം’ എന്നാണ് സാമന്ത ധരിച്ച സ്വെറ്റ് ഷര്‍ട്ടില്‍ പ്രിന്റ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ സാമന്ത വിരലുകളിലൊന്ന് നെറ്റിയോട് ചേര്‍ത്ത് വച്ചിരിക്കുന്നത് വിവാദങ്ങള്‍ക്കുള്ള മറുപടിയാണ് എന്നാണ് ആരാധകര്‍ പറയുന്നത്.

ഇതാണ് ക്ലാസ് മറുപടിയെന്നും രാജകീയമായ മറുപടിയാണെന്നും ചിലര്‍ കുറിക്കുമ്പോള്‍, ആ പാട്ട്, ആ കൈവിരല്‍, ടി ഷര്‍ട്ട് ഇത്രയും പോരെ എന്നാണ് മറ്റു ചിലരുടെ കമന്റുകള്‍. അതേസമയം, ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍ 2017ല്‍ ആയിരുന്നു സാമന്തയും നാഗചൈതന്യയും വിവാഹിതരായത്. എന്നാല്‍ 2021 ഒക്ടോബറില്‍ ഇരുവരും വേര്‍പിരിഞ്ഞു.

ഓഗസ്റ്റ് എട്ടിനാണ് ബോളിവുഡ് താരം ശോഭിത ധൂലിപാലയുമായി നാഗചൈതന്യയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. താരത്തിന്റെ പിതാവും തെലുങ്ക് സൂപ്പര്‍താരവുമായ നാഗാര്‍ജുനയാണ് മകന്‍ പുതിയ ജീവിതത്തിലേക്ക് കടക്കുകയാണെന്ന വാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?