സ്‌കൂളിൽ ക്യാപ്റ്റൻ എപ്പോഴും ആൺകുട്ടി ആയിരിക്കും, പെൺകുട്ടികൾക്ക് വൈസ് ക്യാപ്റ്റനാകാനെ കഴിയു, അതുപോലെയാണ് സിനിമയിലും; സംയുക്ത മേനോൻ

സിനിമയിൽ സംഘടനകൾ നല്ലതാണെന്നും ഡബ്ല്യുസിസി പോലെ ചോദ്യം ചെയ്യാൻ ആളുണ്ടാകുന്നത് നല്ല കാര്യമാണെന്ന് സംയുക്ത മേനോൻ. അമ്മ, ഡബ്ല്യുസിസി തുടങ്ങിയ സംഘടനകളിൽ ഒന്നും ഒഫീഷ്യലി ഞാൻ ഭാഗമല്ലെന്നും, എന്നാൽ ഒരിടത്ത് പ്രശ്‌നം ഉണ്ടെന്ന് തോന്നുവാണേൽ, നമ്മൾക്ക് ആ പ്രശ്‌നം ഐഡന്റിഫൈ ചെയ്യാൻ പറ്റുക എന്നതാണ് ആദ്യത്തെ പോയിന്റെന്നും നടി പറഞ്ഞു. പുതിയ ചിത്രമായ കടുവയുടെ പ്രമോഷന്റെ ഭാ​ഗമായി മീഡിയ വണിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

താരസംഘടനയായ അമ്മയിലും വനിതാ സിനിമാ പ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയിലും താൻ അം​ഗമല്ലെന്നും സിനിമയിൽ സംഘടനകൾ നല്ലതാണെന്നും ഡബ്ല്യുസിസി പോലെ ചോദ്യം ചെയ്യാൻ ആളുണ്ടാകുന്നത് നല്ല കാര്യമാണ്. എന്നെങ്കിലും ഒരു കാലത്ത് സംഘടനയ്ക്ക് ഉപകാരപ്പെടുന്ന രീതിയിൽ എനിക്കൊരു മെംബർ ആകാൻ പറ്റും എന്നുളളപ്പോൾ ഒരു മെംബറായി സംഘടനയുമായി മുന്നോട്ട് പോകാൻ തയ്യാറാണെന്നും സംയുക്ത പറഞ്ഞു.

സ്‌കൂളിൽ ക്യാപ്റ്റൻ എപ്പോഴും ആൺകുട്ടി ആയിരിക്കും. പെൺകുട്ടികൾക്ക് വൈസ് ക്യാപ്റ്റനാകാനെ കഴിയു, അത് ആ സ്കൂളിലെ റൂളാണ് അതുപോലെയാണ് പലരുടെയും മനോഭാവം. പൃഥ്വിരാജ് അടക്കമുളള താരങ്ങൾ കുട്ടികളുടെ അച്ഛനായി അഭിനയിക്കുമ്പോൾ പ്രശ്നമില്ലെന്നും, എന്നാൽ സ്ത്രീകൾ അഭിനയിക്കുമ്പോൾ അത് പ്രശ്നമാണന്നും താരം  കൂട്ടിച്ചേർത്തു.

ഒരു സംഘടനയിൽ ഭാഗമാകുമ്പോൾ അതിന് നമ്മൾ കൊടുക്കേണ്ട കമ്മിറ്റ്‌മെന്റും ഇൻവോൾവ്‌മെന്റും ഉണ്ട്. അത് കൊടുക്കാൻ പറ്റുന്ന, ഒരു മെംബർ ആയിരിക്കും താനെന്ന് വിശ്വസിക്കുന്നില്ല. അതുകൊണ്ടാണ് താൻ അംഗമാഗാത്തതെന്നും താരം കൂട്ടിച്ചേർത്തു.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി