അമ്മ കഥാപാത്രങ്ങളിലേക്ക് തന്നെ ലേബല്‍ ചെയ്യപ്പെടുമോയെന്ന പേടിയില്ലെന്ന് സംയുക്ത മേനോൻ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയാണ് ഒരു അഭിനേതാവിന്റെ യാത്രയെന്നും അതിൽ ലേബല്‍ ചെയ്യപ്പെടുമോ എന്നതിനെപ്പറ്റി താന്‍ ചിന്തിക്കു്നനില്ലന്നും മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംയുക്ത പറഞ്ഞു. അമ്മയായി അഭിനയിക്കുന്നതില്‍ തനിക്ക് കുഴപ്പമൊന്നുമില്ല. ഇതിനു മുമ്പും താൻ അമ്മയായി അഭിനയിച്ചിട്ടുണ്ട്.
വെള്ളം എന്ന ചിത്രത്തിലും താൻ അമ്മയായണ് അഭിനയിച്ചത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയാണ് ഒരു അഭിനേതാവിന്റെ യാത്ര. എന്നെക്കാളും പ്രായമുള്ള കഥാപാത്രങ്ങളാണെങ്കിലും പ്രായം കുറഞ്ഞ കഥാപാത്രങ്ങളാണെങ്കിലും താന്‍ അതിന്റേതായ രീതിയിൽ പരിശ്രമിക്കും. വാത്തിയില്‍ പാട്ടും റൊമാന്‍സും കാര്യങ്ങളുമൊക്കെയുള്ള യങ്ങായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
ആ ഒരു ചിന്ത മാറണം ആ ഒരു കാലഘട്ടമൊക്കെ കഴിഞ്ഞുവെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഒരു ലേബല്‍ വരുമെന്നുള്ള പേടി എനിക്കില്ല. അതിനെ പറ്റി ഞാന്‍ ചിന്തിച്ചിട്ടില്ല. ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ അതിനെ പറ്റി കോണ്‍ഷ്യസും അല്ല, എനിക്ക് അതിനെ പറ്റി പേടിയുമില്ല. മാറ്റത്തിന്റെ കാലമാണ്. ഇത് ചെയ്തുനോക്കാം. വെള്ളിനക്ഷത്രം ചെയ്യുന്ന സമയത്ത് പൃഥ്വിരാജ് അച്ഛനായാണല്ലോ അഭിനയിച്ചതെന്നും തടി കൂട്ടിച്ചേർത്തു.
പൃഥ്വിരാജ്, വിവേക് ഒബ്രോയ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന കടുവ റിലീസിനോടടുക്കുകയാണ്. സംയുക്ത മേനോനാണ് ചിത്രത്തില്‍ നായിക. പൃഥ്വിരാജ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ ഭാര്യയെ എൽസയായാണ് സംയുക്ത എത്തുന്നത്. മൂന്ന് കുട്ടികളുടെ അമ്മ കൂടിയാണ് ചിത്രത്തിലെ സംയുക്തയുടെ കഥാപാത്രം.