അഗസ്ത്യക്ക് സമ്മാനമായി രുദ്ര; സംവൃത സുനിലിന് കുഞ്ഞ് പിറന്നു

നടി സംവൃത സുനിലിന് ആണ്‍കുഞ്ഞ് പിറന്നു. ഫെബ്രുവരി 20 നായിരുന്നു കുഞ്ഞിന്റെ ജനനം. രുദ്ര എന്നാണ് സംവൃത തന്റെ രണ്ടാമത്തെ മകന് നല്‍കിയ പേര്. സംവൃത തന്നെയാണ് രണ്ടാമതും അമ്മയായ സന്തോഷം ആരാധകരുമായി പങ്കുവച്ചത് .

“മകന്‍ അഗസ്ത്യക്ക് കഴിഞ്ഞ ആഴ്ച അഞ്ച് വയസ് പൂര്‍ത്തിയായി. പിറന്നാള്‍ സമ്മാനമായി അവന് ഒരു കുഞ്ഞ് സഹോദരനെ കിട്ടിയിരിക്കുകയാണ്. രുദ്ര എന്നാണ് പേര്.”സംവൃത കുറിച്ചു.

https://www.instagram.com/p/B9Dz1BLJcdY/?utm_source=ig_web_copy_link

Read more

യു.എസില്‍ എഞ്ചിനീയറായ അഖില്‍ ജയരാജ് ആണ് സംവൃതയുടെ ഭര്‍ത്താവ്. 2012 ലായിരുന്നു സംവൃതയും കോഴിക്കോട് സ്വദേശി അഖില്‍ ജയരാജും തമ്മിലുള്ള വിവാഹം നടന്നത്. 2015 ഫെബ്രുവരി 21 നായിരുന്നു അഗസ്യത്യയുടെ ജനനം. 2019ല്‍ പുറത്തിറങ്ങിയ ബിജു മേനോന്‍ ചിത്രം സത്യം പറഞ്ഞാ വിശ്വസിക്കുവോയിലെ നായിക വേഷത്തിലൂടെ മലയാളത്തില്‍ താരം വീണ്ടും സാന്നിധ്യമറിയിച്ചിരുന്നു.