പല്ലുതേച്ചു കൊണ്ടിരിക്കുമ്പോഴാണ് ലാല്‍ ജോസ് സിനിമയുമായി എത്തുന്നത്: സംവൃത സുനില്‍

ബിജുമേനോന്‍ നായകനായെത്തുന്ന “സത്യം പറഞ്ഞാ വിശ്വസിക്കുവോ” എന്ന ചിത്രത്തിലൂടെ ആറ് വര്‍ഷക്കാലത്തെ ഇടവേളക്ക് ശേഷം നടി സംവൃത സുനില്‍ ചലച്ചിത്രലോകത്തേക്ക് തിരിച്ചെത്തുകയാണ്. തനി നാട്ടിന്‍പുറത്തുകാരിയായി സംവൃതയെത്തുന്നത് കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷനോട് അനുബന്ധിച്ച് സിനിമാരംഗത്തേക്ക് വരാനുണ്ടായ സാഹചര്യവും തന്റെ സിനിമാനുഭവവുമെല്ലാം തുറന്നു പറയുകയാണ് താരം. ലാല്‍ജോസിന്റെ രസികന്‍ ആയിരുന്നു സംവൃതയുടെ ആദ്യ ചിത്രം.

കോളജ് ഹോസ്റ്റലില്‍ പല്ലു തേച്ചു കൊണ്ടിരുന്നപ്പോഴാണ് സംവിധായകന്‍ ലാല്‍ജോസും ഛായാഗ്രഹകന്‍ രാജീവ് രവിയും ചേര്‍ന്ന് തന്നെ കാണാന്‍ വന്നതെന്നാണ് നടി പറയുന്നത്. ഒരു എഫ്എം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

“കോളജ് ഹോസ്റ്റലില്‍ രാവിലെ എഴുന്നേറ്റ് പല്ലൊക്കെ തേച്ച് റെഡിയാകാനൊരുങ്ങുമ്പോഴാണ് ലാല്‍ജോസ് ഏട്ടനും രാജീവേട്ടനും എന്നെ കാണാന്‍ വരുന്നത്. സംവൃത പറഞ്ഞു തുടങ്ങി. സംവിധായകന്‍ രഞ്ജിത്ത് അങ്കിള്‍ കുടുംബസുഹൃത്താണ്. അങ്കിള്‍ പറഞ്ഞാണ് അവര്‍ എന്നെ കാണാന്‍ വരുന്നത്. തലേദിവസം വീട്ടില്‍ നിന്നും വിളിച്ചു പറഞ്ഞിരുന്നെങ്കിലും സിനിമയില്‍ അഭിനയിക്കാന്‍ ഒട്ടും താത്പര്യമില്ലാതിരിക്കുകയായിരുന്നു”- സംവൃത പറയുന്നു.

ഇവരെന്റെ ഉയരമെത്രയെന്നൊക്കെ ചോദിച്ചു. ഉയരം കൂട്ടിപ്പറഞ്ഞാല്‍ അവര്‍ പേടിക്കുമല്ലോ എന്നു കരുതി അഞ്ച് അടി ഏഴിഞ്ച് ഉയരമുള്ളത് അഞ്ച് എട്ടില്‍ കൂടുതലുണ്ടെന്നു പറഞ്ഞു. കുറച്ചു ഫോട്ടോസ് എടുക്കട്ടേയെന്നു ചോദിച്ച് അതൊക്കെ എടുത്തു കൊണ്ടു പോയി. കുറച്ചു കഴിഞ്ഞ് എന്റെ വീട്ടിലേക്ക് വിളിച്ചു പറഞ്ഞു. എന്നെ സെലക്റ്റ് ചെയ്തു എന്ന്. പിറ്റേ ദിവസം രസികന്റെ ഷൂട്ടും തുടങ്ങി. അങ്ങനെയായിരുന്നു തന്റെ സിനിമാപ്രവേശമെന്ന് സംവൃത.

Latest Stories

ഞാന്‍ പൂര്‍ണനല്ല, ശരിക്കും അതിന് എതിരാണ്.. എനിക്ക് ആരോ നല്‍കിയ പേരാണത്: മോഹന്‍ലാല്‍

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ