'എല്ലാം ഒടുങ്ങും എന്ന് തോന്നുമ്പോഴും, ആ കണ്ണുകളിലെ തീ കെടാതെ കാത്തുസൂക്ഷിക്കുന്നത് ഞാൻ നോക്കി നിന്നിട്ടുണ്ട്'; പ്രിയപ്പെട്ട കുര്യച്ചായന് സ്വന്തം എല്‍സ

കടുവയുടെ വിജയത്തിനു പിന്നാലെ വ്യത്യസ്ത കുറിപ്പുമായി നടി സംയുക്ത മേനോൻ. കുര്യച്ചന് എൽസ എഴുതിയ കത്തിന്റെ രൂപത്തിലാണ് പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്. എല്ലാം ഒടുങ്ങും എന്ന് തോന്നുമ്പോഴും, ആ കണ്ണുകളിലെ തീ കെടാതെ കാത്തുസൂക്ഷിക്കുന്നത് ഞാൻ നോക്കി നിന്നിട്ടുണ്ടെന്നാണ് സംയുക്ത തൻ്റെ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

കുറിപ്പിൻറെ പൂർണ്ണരൂപം…….

‘അച്ചായാ,

കയ്യിൽ ഒതുങ്ങാതെ എല്ലാം ഒടുങ്ങും എന്ന് തോന്നുമ്പോഴും, കേസ് ജയിക്കാൻ ഇത്രേം ഒക്കെ വേണോ എന്ന് ചോദിക്കുമ്പോഴും, ആ കണ്ണുകളിലെ തീ കെടാതെ കാത്തുസൂക്ഷിക്കുന്നത് ഞാൻ നോക്കി നിന്നിട്ടുണ്ട്. കടന്നു പോയതിനെല്ലാം ഇപ്പുറം, ഇന്ന് മലയാളം ആ തീയെ നെഞ്ചോട് ചേർക്കുന്നത് കാണുമ്പോൾ പറഞ്ഞാൽ തീരാത്ത സന്തോഷം മാത്രം.

ആ തീ ഇന്ന് തുടക്കം കുറിച്ചിരിക്കുന്നത് തീരാത്ത ആഘോഷങ്ങൾക്കാണ്. ആൾക്കൂട്ടങ്ങൾക്കിപ്പുറത്ത് തികഞ്ഞ സ്‌നേഹത്തോടെ, മനസ്സ് നിറഞ്ഞ ചിരിയോടെ, ചെന്നായ് കൂട്ടങ്ങളെ വിറപ്പിക്കുന്ന വീറും വാശിയും ആവാഹിച്ച ആൾരൂപമായ കടുവയെ കൗതുകത്തോടെ നോക്കി നിന്നുകൊണ്ട്, ഞാനുമുണ്ട്.
സ്വന്തം,
എൽസ’

നീണ്ട ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജിനെ നായകനാക്കി ഷാജി കെെലാസ് ഒരുക്കിയ ചിത്രമാണ് കടുവ. ഇന്നലെ റിലീസിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ആരധകരിൽ നിന്ന് ലഭിക്കുന്നത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം