'ഇതെന്റെ സമയമാണ്, പെര്‍ഫെക്ടായില്ലെങ്കിലും പ്രശ്‌നമില്ല'; മെയ് വഴക്കത്താല്‍ അമ്പരപ്പിച്ച് സംയുക്ത, വീഡിയോ

സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും ഏറെ ആരാധകരുള്ള താരമാണ് സംയുക്ത വര്‍മ്മ. താരത്തിന്റെ പുതിയ യോഗാ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. യോഗാ വിദഗ്ധയായ സംയുക്തയുടെ യോഗാ ചിത്രങ്ങളും വീഡിയോയും നേരത്തെ വൈറലായിരുന്നു.

“”എന്റെ യോഗാ പരിശീലനം. എല്ലാം പെര്‍ഫെക്ടായിട്ടില്ലെങ്കിലും പ്രശ്‌നമില്ല. എന്റെ പരിശീലനം, ഇതെന്റെ സമയമാണ്, കൂടുതല്‍ ജീവസ്സുറ്റതോടെയും സമാധാനമായും ബന്ധത്തോടെയുമിരിക്കാനാണ് യോഗ ചെയ്യുന്നത്. യോഗയില്‍ വിലയിരുത്തലുകളോ ജഡ്ജ്‌മെന്റോ ഇല്ല. നിശബ്ദമായിരുന്ന് പരിശീലനം നടത്തുക”” എന്ന കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായ സംയുക്ത ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷമാണ് അഭിനയ രംഗത്തു നിന്നും മാറി നിന്നത്. മഴ, മേഘമല്‍ഹാര്‍, മധുരനൊമ്പരക്കാറ്റ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ ബിജു മേനോനും സംയുക്തയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

Read more

ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ ആണ് സംയുക്തയുടെ ആദ്യ സിനിമ. 18 ചിത്രങ്ങളില്‍ അഭിനയിച്ചു. 1999ലും (വീണ്ടും ചില വീട്ടുകാര്യങ്ങള്‍) 2000ലും (മഴ, മധുരനൊമ്പരക്കാറ്റ്, സ്വയംവരപ്പന്തല്‍) മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടി. കുബേരന്‍ ആണ് അവസാനം അഭിനയിച്ച ചിത്രം.