ഒരു യഥാര്‍ത്ഥ സംഭവമാണ് ചോല പറയുന്നത്, സിനിമയുടെ ത്രഡ് പീഡിപ്പിക്കപ്പെട്ട സ്ത്രീകളെക്കുറിച്ച് കമലാസുരയ്യ പറഞ്ഞ വാക്കുകള്‍; സനല്‍കുമാര്‍ ശശിധരന്‍

ജോജു ജോര്‍ജ്ജ് നായകനായെത്തുന്ന സനല്‍ കുമാര്‍ ശശിധരന്‍ ചിത്രം ചോല ഡിസംബര്‍ ആറിന് തീയെറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ വലിയ ആകാംക്ഷയാണ് പ്രേക്ഷകരില്‍ ഉളവാക്കിയിരിക്കുന്നത്. ഇപ്പോഴിതാ സിനിമ പറയുന്നത് ഒരു യഥാര്‍ത്ഥ സംഭവമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍ സനല്‍കുമാര്‍. മനോരമയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്.

ചോല മൂന്നു പേരുടെ കഥയാണ്. പ്രധാന കഥാപാത്രം എട്ടാം ക്ലാസില്‍ പഠിക്കുന്ന പ്രായത്തിലെ പെണ്‍കുട്ടിയാണ്. മലമ്പ്രദേശത്തു ജീവിക്കുന്ന, നഗരം കണ്ടിട്ടില്ലാത്ത പെണ്‍കുട്ടി. യഥാര്‍ഥ സംഭവമാണ് ചോലയുടെ പ്രചോദനം. സൂര്യനെല്ലി കേസ് നടക്കുമ്പോഴാണെന്നു തോന്നുന്നു, കമലാ സുരയ്യ എഴുതിയതു ഞാനോര്‍ക്കുന്നു, പീഡിപ്പിക്കപ്പെടുന്ന സ്ത്രീകള്‍ എന്തിനാണ് സമൂഹത്തില്‍നിന്ന് ഒറ്റപ്പെടുന്നത്, ജീവിതം എറിഞ്ഞുടയ്ക്കുന്നത്. സിനിമയുടെ ത്രഡ് ഇതില്‍ നിന്നാണു കിട്ടുന്നത്. ഞാനും നോവലിസ്റ്റ് കെ.വി. മണികണ്ഠനും ചേര്‍ന്ന് 2010ലാണ് “ചോല” എഴുതുന്നത്. അന്ന് എഴുതിയതില്‍നിന്നു വളരെയേറെ മാറി. കാഴ്ചപ്പാട് തന്നെ മാറി. നാലു പടങ്ങള്‍ ചെയ്തു കഴിഞ്ഞപ്പോള്‍ കിട്ടിയ പക്വത ഗുണം ചെയ്തു. അദ്ദേഹം പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ നിമിഷ സജയനു മികച്ച നടിക്കും ജോജു ജോര്‍ജിന് മികച്ച സ്വഭാവനടനുമുള്ള അവാര്‍ഡുകള്‍ നേടിക്കൊടുത്തത് ചോലയിലെ പ്രകടനമായിരുന്നു. രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിയ മലയാള ചലച്ചിത്രം “എസ് ദുര്‍ഗ”യ്ക്ക് ശേഷം സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രമാണ് “ചോല”. നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെവി മണികണ്ഠനുമായി ചേര്‍ന്ന് സനല്‍കുമാര്‍ തന്നെയാണ് സിനിമയ്ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്.

മൂന്നു വ്യക്തികളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന പ്രധാനപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ജോജു ജോര്‍ജ്ജ് നിര്‍മ്മിച്ച ചോല, സിജോ വടക്കനും, നിവ് ആര്‍ട്ട് മൂവീസുമാണ് കോ പ്രൊഡ്യുസ് ചെയ്തിരിക്കുന്നത്. അജിത് ആചാര്യയാണ് ഛായാഗ്രഹണം.

Latest Stories

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍

ചെവികള്‍ കടിച്ചെടുക്കുന്നു, ഹൃദയം പറിച്ചെടുക്കുന്നതൊക്കെയാണ് കാണിക്കുന്നത്; എ സര്‍ട്ടിഫിക്കറ്റ് പടം കുട്ടികളെയും കാണിക്കുന്നു, 'മാര്‍ക്കോ'യ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ്

വാളയാർ കേസ്; എംജെ സോജന് സത്യസന്ധതാ സർട്ടിഫിക്കറ്റ് നൽകിയതിനെതിരായ ഹർജി തള്ളി ഹൈക്കോടതി

'അടിസ്ഥാനപരമായി തെറ്റായ നടപടി'; ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ നിയമനത്തില്‍ കടുത്ത വിയോജിപ്പുമായി കോണ്‍ഗ്രസ്; 'പ്രതിപക്ഷം നിര്‍ദേശം തള്ളി ഏകപക്ഷീയ നിലപാട്'

അരക്കിലോ എംഡിഎംഎ വാങ്ങിയത് കൊച്ചിയിലെ രണ്ട് നടിമാര്‍ക്കായി; മലപ്പുറത്ത് ലഹരി കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പ്രതി

'മനു ഭാക്കറിനെ ഷൂട്ടിംഗ് രംഗത്തേക്ക് കൊണ്ടുവന്നതില്‍ പശ്ചാത്തപിക്കുന്നു, പകരം ഒരു ക്രിക്കറ്റ് താരമാക്കി മാറ്റിയാല്‍ മതിയായിരുന്നു'