ചെങ്കൊടിക്ക് ഒരു ഏറ് വച്ചു കൊടുത്തിട്ടുണ്ട്..; ധ്യാന്‍ ശ്രീനിവാസന്‍ ചിത്രത്തെ കുറിച്ച് സന്ദീപ് വാര്യര്‍

ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ‘ചീനാ ട്രോഫി’ എന്ന സിനിമ പറയുന്ന രാഷ്ട്രീയം തന്നെ ആകര്‍ഷിച്ചുവെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. കമ്മ്യൂണിസ്റ്റ് കപടമുഖം വലിച്ചു കീറുന്ന ചിത്രം ചെങ്കൊടിക്ക് ഒരു ഏറ് വച്ചു കൊടുത്തിട്ടുണ്ട് എന്നാണ് സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.

”ചീനാ ട്രോഫി എന്ന ധ്യാന്‍ ശ്രീനിവാസന്‍ സിനിമ ഇന്നലെ കണ്ടു. ചെറിയ പടമാണ്. കുറച്ച് തമാശകള്‍ ഒക്കെ ഉള്ള ഒരു ഫീല്‍ ഗുഡ് മൂവി. പക്ഷേ എന്നെ ആകര്‍ഷിച്ചത് ഈ ചെറിയ സിനിമ പറഞ്ഞ രാഷ്ട്രീയവും അതുപറയാന്‍ അവര്‍ കാണിച്ച ചങ്കുറപ്പുമാണ്. മനുഷ്യാവകാശത്തെ കുറിച്ച് പുരപ്പുറത്തു നിന്ന് ഗിരിപ്രഭാഷണം നടത്തുന്ന കമ്മ്യൂണിസ്റ്റ് കപടമുഖം വലിച്ചു കീറുന്നുണ്ട് ഈ സിനിമ.”

”ചൈന ടിബറ്റില്‍ നടത്തുന്നത് അധിനിവേശമാണെന്ന് പറയുക മാത്രമല്ല ചെങ്കൊടിക്ക് ഒരു ഏറും വച്ചു കൊടുത്തിട്ടുണ്ട് സിനിമയില്‍. അതിഷ്ടമായി. അമിത പ്രതീക്ഷകളുടെ ഭാരമില്ലാതെ പോയാല്‍ കുറച്ച് നേരം ചിരിക്കാം” എന്നാണ് സന്ദീപ് വാര്യര്‍ കുറിച്ചിരിക്കുന്നത്.

അതേസമയം, കുട്ടനാട്ടിലെ ഒരു ഗ്രാമത്തില്‍ പലഹാരങ്ങള്‍ നിര്‍മ്മിച്ച് കടകളില്‍ വിതരണം ചെയ്ത് ജീവിക്കുന്ന സാധാരണക്കാരനായ ഒരു യുവാവിനെ തേടി ചൈനയില്‍ നിന്നും ഒരു യുവതി വരുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചീനാ ട്രോഫിയുടെ ഇതിവൃത്തം.

അനില്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനില്‍ ബാബു, ജോണി ആന്റണി, ജോര്‍ഡി പൂഞ്ഞാര്‍, നാരായണന്‍ കുട്ടി, വരദ, ബിട്ടു തോമസ് എന്നീ താരങ്ങളും അഭിനയിച്ചിട്ടുണ്ട്.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ