ബോക്‌സ് ഓഫീസ് കളക്ഷന്‍ പെരുപ്പിച്ച് കാണിക്കാന്‍ വേണ്ടി തിയേറ്ററുകളില്‍ ആളെകയറ്റുന്ന നിര്‍മ്മാതാക്കള്‍ക്കെതിരെ താക്കീതുമായി കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. ഈ പ്രവണത വ്യവസായത്തിന് ഗുണകരമല്ലെന്നും ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്ന നിര്‍മ്മാതാക്കള്‍ക്കെതിരെ നടപടിയെടുക്കും എന്നായിരുന്നു അസോസിയേഷന്‍ വ്യക്തമാക്കിയത്.
ഈ വിഷയത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് കത്ത് നല്‍കിയിരിക്കുകയാണ് സാന്ദ്ര തോമസ് ഇപ്പോള്‍. മലയാള സിനിമയിലെ വ്യാജ പ്രമോഷനെതിരെയാണ് സാന്ദ്ര രംഗത്തെത്തിയിരിക്കുന്നത്. ലാഭവിഹിതം പെരുപ്പിച്ച് കാണിക്കാനായി ഇടനില സംഘങ്ങളെ ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സാന്ദ്ര പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് കത്ത് നല്‍കി.
മലയാള സിനിമകള്‍ പ്രേക്ഷകര്‍ കൈവിടുമ്പോഴാണ് വ്യാജ റേറ്റിംഗ് ഉണ്ടാക്കുന്ന ഇടനില സംഘങ്ങള്‍ എത്തുന്നത്. തിയേറ്ററുകളിലേക്ക് പ്രേക്ഷകരെ എത്തിക്കുകയും, വ്യാജ റേറ്റിംഗ് ഉണ്ടാക്കുകയുമാണ് ഇവര്‍ ചെയ്യുക. ഇത് തടയണമെന്ന് ആവശ്യപ്പെട്ടാണ് സാന്ദ്ര കത്ത് നല്‍കിയിരിക്കുന്നത്.
ഫ്രീ ടിക്കറ്റ് നല്‍കി ആളുകളെ കുത്തിക്കയറ്റി സിനിമ കാണിക്കുന്നത് ഈ വ്യവസായത്തെ തന്നെ തകര്‍ക്കും. ഇത് വിശദമായി പരിശോധിക്കുമെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അറിയിക്കുന്നത്. അതേസമയം, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തലപ്പത്തുള്ളവര്‍ തന്നെ വ്യാജ പ്രൊമോഷന്‍ നല്‍കുന്നുണ്ടെന്നും ആരോപണമുണ്ട്.