'താനാരോ തന്നാരോ' ട്രെന്‍ഡിംഗ്; സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രം 'നല്ല നിലാവുള്ള രാത്രി' വരുന്നു

സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ‘നല്ല നിലാവുള്ള രാത്രി’യിലെ അടിപൊളി ഗാനം പുറത്ത്. ‘താനാരോ തന്നാരോ’ എന്നാരംഭിക്കുന്ന നാടന്‍ പാട്ട് ശൈലിയിലുള്ള വീഡിയോ ഗാനമാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയികൊണ്ടിരിക്കുന്നത്.

കൈലാസ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള്‍ ഒരുക്കിയിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകനായ മര്‍ഫി ദേവസിയാണ്. രാജേഷ് തമ്പുരു, ബാബുരാജ്, റോണി ഡേവിഡ്, ജിനു ജോസഫ്, സജിന്‍, നിതിന്‍ ജോര്‍ജ്, ഗണപതി, കൈലാസ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് നല്ല നിലാവുള്ള രാത്രി. സാന്ദ്ര തോമസ് ആരംഭിച്ച പുതിയ നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമാണ് നല്ല നിലാവുള്ള രാത്രി. മാസ് ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ എത്തുന്ന ചിത്രമാണ് നല്ല നിലാവുള്ള രാത്രി.

ചെമ്പന്‍ വിനോദ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ബാബുരാജ്, ജിനു ജോസഫ്, ഗണപതി, നിതിന്‍ ജോര്‍ജ്, സജിന്‍ ചെറുകയില്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ്.

Read more

എഡിറ്റിംഗ് ശ്യാം ശശിധരന്‍, കലാസംവിധാനം ത്യാഗു തവനൂര്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡേവിഡ്‌സണ്‍ സി ജെ, ക്രിയേറ്റിവ് ഹെഡ് ഗോപികാ റാണി, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, മേക്കപ്പ് അമല്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബു.