സഹപ്രവര്‍ത്തകയുടെ ശരീരത്തെ ഒരുത്തന്‍ കടന്നാക്രമിക്കുമ്പോള്‍ പുരുഷന്മാരായ അവന്മാരുടെ ഭാവം കണ്ടില്ലേ? വിനീതിനും ബിജിബാലിനുമെതിരെ സംഗീത ലക്ഷ്മണ

കഴിഞ്ഞ ദിവസമായിരുന്നു പുതിയ സിനിമയുടെ പ്രൊമോഷന്‍ പരിപാടിയ്ക്ക് എറണാകുളം ലോ കോളേജിലെത്തിയ അപര്‍ണ ബാലമുരളിയോട് ഒരു വിദ്യാര്‍ഥി അപമര്യാദയായി പെരുമാറിയത് വലിയ വിവാദമായിരുന്നു. ആരാധകനാണെന്നും പൂവ് നല്‍കാനാണ് വന്നതെന്നുമുള്ള രീതിയിലായിരുന്നു ഇയാള്‍ വേദിയിലേയ്ക്ക് കയറി വന്നത്. പിന്നാലെ ഒരുമിച്ച് നിന്ന് ഫോട്ടോ എടുക്കാന്‍ അപര്‍ണയുടെ കൈയ്യില്‍ പിടിച്ച് വലിക്കുകയും തോളില്‍ കയ്യിടുകയുമായിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് കുറിപ്പുമായി എത്തിയിരിക്കുകയാണ് പ്രമുഖ അഭിഭാഷകയായ സംഗീത ലക്ഷ്മണ.

സംഗീത ലക്ഷ്മണയുടെ കുറിപ്പിന്റെ പൂര്‍ണ രൂപം

സ്വന്തം ഇഷ്ടത്താല്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തു എന്നത് കൊണ്ട് അനുവാദമില്ലാതെ നിങ്ങള്‍ക്ക് ഒരു സ്ത്രീയുടെ ശരീരത്തില്‍ തൊടാമെന്നും തോളില്‍ കൈയിടാമെന്നും അവളെ കയറിപ്പിടിക്കാമെന്നും പിടിച്ചുവലിക്കാമെന്നും അവളോടൊപ്പം ഫോട്ടോ എടുപ്പിക്കാമെന്നും കരുതുന്നത് ആഭാസത്തരമാണ്, ശിക്ഷാര്‍ഹമാണ്.

അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയ ലോ കോളേജ് വിദ്യാര്‍ത്ഥിയെ ഒരാഴ്ച്ചകാലം മാത്രമാണെങ്കിലും കോളേജില്‍ നിന്ന് സസ്‌പെന്റ് ചെയ്ത നടപടി മാതൃകാപരം, സ്വാഗതാര്‍ഹം. എന്നാല്‍, സംഭവത്തിന്റെ വീഡിയോ കണ്ട എന്നെ ആശ്ചര്യപ്പെടുത്തിയതും അതിലേറെ വേദനപ്പിച്ചതും വേദിയില്‍ അപര്‍ണ്ണയുടെ ഇരുവശത്തുമായി ഇരുന്ന വിനീത് ശ്രീനിവാസന്റെയും ബിജിബാലിന്റെയും പ്രതീകരണമാണ്.

എന്തിന്റെ പേരിലായാലും ഒരുത്തന്‍ വേദിയിലേക്ക് കയറി വന്ന് സഹപ്രവര്‍ത്തകയുടെ ശരീരത്തെ കടന്നാക്രമിക്കുമ്പോള്‍ പുരുഷന്മാരായ അവന്മാരുടെ ഭാവം കണ്ടില്ലേ? ”ഞങ്ങളീ സദ്യക്ക് വന്നതല്ല, ഞങ്ങള്‍ക്ക് ഈ പന്തീല് ഊണും വേണ്ട” എന്ന മട്ടിലാണ് വിനീത് ശ്രീനിവാസന്റെ ഭാവം. കാഴ്ച ആസ്വദിക്കുന്ന ബിജി ബാല്‍ നമ്മെ സിനിമയിലൊക്കെ ബാറില്‍ കാബറെ കാണാനിരിക്കുന്നവനെ ഓര്‍മ്മിപ്പിക്കും. അക്രമി രണ്ടാം വട്ടം കയറി വന്ന് സ്വന്തം കൈയ്യില്‍ പിടിക്കാനൊരുങ്ങിയപ്പോള്‍ മാത്രമാണ് വിനീത് എന്ന ബഹുമുഖസിനിമാപ്രതിഭ ഒന്നനങ്ങിയത്. ശരിയല്ലേ?

Beatles പാടിയത് പോലെ I don’t want to spoil the party so I will go, I would hate my disappointment to show, There is nothing for me here so I will disappear’ എന്ന മട്ടിലുള്ള രണ്ടിന്റെയും ഇരിപ്പാണ് എന്നെ ഇപ്പോഴും haunt ചെയ്യുന്നത്. സഹപ്രവര്‍ത്തക അവള്‍ക്ക് നേരെ വന്ന കടന്നാക്രമണത്തെ ചെറുക്കാന്‍ പെടാപാട് പെടുന്ന കാഴ്ച കണ്‍മുന്നില്‍ അരങ്ങേറുമ്പോഴും സിനിമയുടെ പ്രമോഷന്‍ എന്നതിനാണ് പ്രാധാന്യം.

കെട്ടിയൊരുങ്ങി വന്ന് ബാഡ്ജ് കുത്തി വേദിയില്‍ തന്നെയുണ്ടായിരുന്ന കോളേജിലെ ഫാക്കല്‍റ്റി എന്ന് തോന്നിപ്പിക്കുന്ന സ്ത്രീകളും അനങ്ങിയില്ല. എല്ലാവരും കാഴ്ച ആസ്വദിച്ചിരിപ്പാണ്. എന്തൊരു നാടാണിത്? വിനീത് ശ്രീനിവാസന്റെയോ ബിജി ബാലിന്റെയോ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ വേദിയിലേക്ക് കയറി വന്നവനോട് എങ്ങനെ പെരുമാറുമായിരുന്നു എന്നത് ഇവിടെ പ്രസക്തമല്ല. അപര്‍ണ്ണയുടെ സ്ഥാനത്ത് ഞാനല്ല എന്നത് പ്രസ്തമാണ് താനും. അതുകൊണ്ട് തന്നെയാണ് ഈ വിഷയത്തില്‍ എനിക്ക് ചില സംശയങ്ങള്‍ ഉള്ളത്.

അവ ഇങ്ങനെ;

1. അപര്‍ണയോ അവള്‍ക്ക് വേണ്ടി മറ്റാരെങ്കിലുമോ പേരിന് വേണ്ടിയെങ്കിലും രേഖാമൂലം ഒരു പരാതി കോളേജ് പ്രിന്‍സിപ്പലിനോ പോലീസിലോ മറ്റെവിടെയെങ്കിലുമോ നല്‍കിയിട്ടുണ്ടോ? If not for punitive action, for some curative measures in future atleast?

2. ഒരു ലോ കോളേജാണ് സംഭവസ്ഥലം എന്നത് ഓര്‍ക്കണം. നിയമം പഠിക്കുന്നവന്‍. നിയമം പഠിപ്പിക്കുന്നവരും നിയമം പഠിക്കുന്നവരും നിറഞ്ഞ ഒരു സദസ്സ്. കുറഞ്ഞ പക്ഷം സംഭവം കഴിഞ്ഞ ഏറ്റവും ഉടനെ തന്നെ ആ ആക്രമിയെ ഒരു മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കാന്‍ വേണ്ടുന്നത് ചെയ്യാന്‍ എന്തേ അവിടെയുണ്ടായിരുന്ന ആര്‍ക്കും തോന്നാതിരുന്നത്? ന്യൂജെന്‍ പുരുഷന്മാര്‍ സ്വബോധത്തോടെ ഇങ്ങനെ പെരുമാറുമോ? അല്ലെങ്കില്‍, ആ ആക്രമി മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ ലഹരിയിലാവണം അന്നേ ദിവസം കോളേജില്‍ എത്തിയത്. സാധ്യത അതാണ്.

3. ഡബ്ല്യൂ സീ സീ വേര്‍ ആര്‍ യൂ, അപര്‍ണ ബാലമുരളി വിഷയത്തില്‍ നിങ്ങള്‍ക്ക് എന്തേലും പറയാനുണ്ടോ ഇല്ലേ? സിനിമാ മേഖലയില്‍ നിന്നുള്ള സെലിബ്രിറ്റി വനിതാ പ്രവര്‍ത്തകര്‍ അവര്‍ അഭിനയിച്ച സിനിമകളുടെ പ്രമോഷണല്‍ പരിപാടികളുടെ ഭാഗമായി ഇതുപോലുള്ള ചടങ്ങുകളില്‍ പങ്കെടുക്കുംബോള്‍ അവര്‍ക്ക് ലഭിക്കേണ്ടുന്ന മിനിമം സുരക്ഷ ഉറപ്പ് വരുത്തേണ്ടത് ആരാണ് എന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും അഭിപ്രായമുണ്ടോ? അവരുടെ സുരക്ഷാ ചുമതല ആര്‍ക്കാണ്? Tell me, bitches!

4. നിയമം പഠിച്ച് പാസായി അഭിഭാഷകനായി പ്രാക്ടീസ് ആരംഭിക്കാന്‍ സാധ്യതയുള്ള ഒരുവന്‍ ഒരു സിനിമാനടിയോട് അവള്‍ക്ക് അസഹനീയമാം വിധം ഒരു പൊതുവേദിയില്‍ വെച്ച് ഇത്തരത്തില്‍ പെരുമാറുമെങ്കില്‍ ഇടവഴിയിലും ഇരുട്ടിലുമൊക്കെ സുന്ദരിയും മിടുക്കിയുമായ ഒരു പെണ്‍കുട്ടിയെ കിട്ടിയാല്‍ എന്ത് ചെയ്യുമെന്ന് വ്യാകുലപ്പെടാന്‍ ഇവിടെ സ്ത്രി സംരക്ഷണ/സ്ത്രിസുരക്ഷാ അപ്പോസ്തലമാരുടെ കൂട്ടായ്മ ഒരെണ്ണം പോലും ഇല്ലെന്നോ? എവിടെ നമ്മുടെ സഖാത്തി വക്കീലത്തികളുടെ സംഘടന? Why won’t you useless bitches, try and do something on this issue If not for punitive action, for some curative measures in future atleast?

സംഗീതയുടെ സംശയവചനങ്ങള്‍ 48:31

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍