രണ്ടാമത്തെ ഭര്‍ത്താവിനും ദുരൂഹ സാഹചര്യത്തില്‍ അകാലമരണം സംഭവിക്കുന്നു. ഇങ്ങനെയും യാദൃച്ഛികതയോ? ഹോ!; സച്ചിയുടെ ഭാര്യക്ക് എതിരെ സംഗീത ലക്ഷ്മണ

സംവിധായകന്‍ സച്ചി വിടവാങ്ങി ഒഒരു വര്‍ഷം കഴിഞ്ഞു. ഈ വേളയില്‍ സച്ചിയുടെ മരണത്തില്‍ ദുരൂഹതകള്‍ ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വ സംഗീത ലക്ഷ്മണ്‍. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സംഗീതയുടെ പ്രതികരണം. മോഹന്‍ലാലും പൃഥ്വിരാജും നിര്‍ബന്ധിച്ചിട്ടും സര്‍ജറിയ്ക്ക് സച്ചി മികച്ച ആശുപത്രി തേടാത്തതില്‍ ദുരൂഹതയുണ്ട് എന്നാണ് സംഗീത ആരോപിക്കുന്നത്.

Re-posted.
സിജി സെന്‍കുമാര്‍ സച്ചി. ??????
മരണപ്പെട്ട സംവിധായകന്‍ സച്ചിയുടെ ഭാര്യയാണ് എന്നും പറഞ്ഞു വന്ന ഒരുത്തിയായിരുന്നു മാധ്യമക്കാര് പട്ടാഭിഷേകം നടത്തുന്ന ഒരു നായിക. സിജി സച്ചി പോലും. അടുത്തകാലം വരെ സിജി സെന്‍കുമാര്‍ എന്നായിരുന്നു അവള്‍ സ്വയം പറഞ്ഞിരുന്നത്.

അറിഞ്ഞത് ശരിയാണെങ്കില്‍ സച്ചിയുടെ ആദ്യവിവാഹം പരാജയപ്പെട്ടതിന് ശേഷം സിനിമാലോകത്തെ ഒറ്റയ്ക്കുള്ള ജീവിതം ആസ്വദിച്ചു ജീവിക്കുന്നതിനിടയില്‍ ‘Run Baby Run’ എന്ന സിനിമയുടെ റിലീസ് സമയത്ത് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സച്ചിയുടെ ഒരു ആരാധികയാണ് പില്‍ക്കാലത്ത് പരിണമിച്ച ഈ സിജി സച്ചി. അക്കാലത്ത് ആ പെണ്ണിന് സെന്‍കുമാര്‍ എന്നൊരു ഭര്‍ത്താവുണ്ടായിരുന്നു. സെന്‍കുമാര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ സച്ചിയുടെ പണം സിജി ആവശ്യപ്പെടുകയും ഉപയോഗിക്കുകയും ചെയ്തിരുന്നു.

സച്ചിയുമായുള്ള ഈ Mrs. Siji Senkumar ഉണ്ടാക്കിയ ഫേസ്ബുക്ക് പരിചയം പിന്നീട് അങ്ങനെ അവിടുന്നൊക്കെ മുന്നോട്ട് പോവുകയും ചെയ്യുന്നതിനിടയില്‍ സിജിയുടെ ഭര്‍ത്താവ് ദുരൂഹസാഹചര്യത്തില്‍ മരണപ്പെടുകയും ചെയ്തതാണ്. സെന്‍കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ ഒരു പോലീസ് സ്റ്റേഷനില്‍ ക്രിമിനല്‍ കേസും ഉണ്ടായിരുന്നു. സച്ചിയുടെ സ്വാധീനം കൂടി ഉപയോഗിച്ച് ആ കേസ് പിന്നീട് ഒതുക്കി തീര്‍ക്കുകയാണ് ഉണ്ടായത്. സിജിയുടെ മകന്‍ എന്ന് അവള്‍ പറയുന്നത് സച്ചിയില്‍ അവള്‍ക്കുണ്ടായ മകനല്ല. സച്ചിയുടെ മകനുമല്ല അത്. സച്ചിക്ക് മക്കള്‍ ആരും തന്നെയില്ല. സെന്‍കുമാറിന്റെ മകനാണ്. മകന്റെ പേര് ആകാശ് സെന്‍കുമാര്‍, പ്രായം 22 വയസ്സ്. സച്ചിയുടെ പേരും പെരുമയും ഉപയോഗിച്ച് കൊണ്ട് സെന്‍കുമാറിനുണ്ടായ മകനെ സിനിമാ നടനാക്കുക എന്നതാണ് പൊതുസമൂഹത്തിന്റെ മുന്നില്‍ ഇപ്പോള്‍ പൊട്ടിമുളച്ചതിന്റെ പിന്നിലുള്ള സിജിയുടെ ഉദ്ദേശലക്ഷ്യം. പ്രിത്വിരാജിനു ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമായി സിനിമയില്‍ ക്ലച്ച് പിടിക്കാന്‍ സച്ചി പ്രയോജനപ്പെടും എന്ന കണക്കുക്കൂട്ടലില്‍ അമ്മയുടെ കാമുകനുമായി മകനും സഹകരിച്ചു തുടങ്ങിയതാണ്. അപ്പോഴാണ് സച്ചിക്ക് സാരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതും 2020 മെയ്-ജൂണ്‍ മാസത്തില്‍ സച്ചിക്ക് ഒരു major surgery ആവശ്യമായി വന്നതും. ‘അമ്മയെ കൂട്ടി കൊടുത്ത് സ്ഥാനമാനങ്ങള്‍ നേടിയെടുക്കുന്നവന്‍’ എന്നൊക്കെയുള്ളത് സത്യമാണ് ന്ന്. അക്കാലത്ത് സുഹൃത്തുക്കള്‍ സച്ചിയെ കണ്ടിട്ടുള്ളത് തലമുടിയും താടിമുടിയുമൊക്കെ കുറെ നരച്ച, മുടന്തികൊണ്ട് നടക്കുന്ന ഒരു സച്ചിയെയാണ്. അങ്ങനെയുള്ള സച്ചി ഒന്നാമത്തെ സര്‍ജറി കഴിഞ്ഞ് താടിയും മുടിയുമൊക്കെ കളറടിച്ച് ഏറ്റവും അടുത്ത സുഹൃത്തുക്കളോട് പോലും പറയാതെ ഏതോ ക്ഷേത്രത്തില്‍ വെച്ച് വിവാഹിതനാവുന്നു.

ശേഷം ഏതാണ്ട് 10 ദിവസങ്ങള്‍ കഴിഞ്ഞ് നടന്ന രണ്ടാമത്തെ സര്‍ജറിയില്‍ ചില കാതലായ medical complications ഉണ്ടാവുന്നു. സച്ചിക്ക് cardiac arrest സംഭവിക്കുന്നു. Total hip replacement surgery നടത്തുന്ന Vadakkancherry Max Care Hospital ല്‍ cardiac emergency situations നേരിടാനും കൈകാര്യം ചെയ്യാനുമുള്ള സജ്ജീകരണസൗകര്യങ്ങള്‍ ഇല്ലാത്തത് കൊണ്ട് സച്ചിയെ Thrissur Jubilee Mission Medical College & Research Institute ലേക്ക് മാറ്റുന്നു. അത് 16.06.2020 തീയതിയില്‍. ആംബുലന്‍സ് എത്താന്‍ വൈകിയതും പ്രശ്‌നമാവുന്നു. വഴിയില്‍ വെച്ച് സച്ചിക്ക് brain death സംഭവിക്കുന്നു.18.06.2020 തീയതിയാണ് സച്ചി മരണപ്പെടുന്നത്. പറഞ്ഞുവന്നതിന്റെ സാരം ഇപ്പറഞ്ഞ രണ്ട് ആശുപത്രികള്‍ക്കും സച്ചിയുടെ കാര്യത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ല എന്നാണ്. എന്നാണ് പോലും! മരണശേഷമുള്ള ദിവസങ്ങളിലുണ്ടായ അഭ്യൂഹങ്ങളൊക്കെയും ഈ കാരണം കൊണ്ട് കൂടി ഉടനെ തന്നെ കെട്ടടങ്ങുന്നു. രണ്ടാമത്തെ സര്‍ജറിക്ക് മുന്‍പ് കുറേ കൂടി മികച്ചതും കൂടുതല്‍ സൗകര്യങ്ങള്‍ ഉള്ളതുമായ ഏതെങ്കിലും ആശുപത്രിയിലേക്ക് സച്ചിയെ കൊണ്ടുപോയി ചികിത്സിക്കാനായി സച്ചിയുടെ അടുത്ത സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ പലരും അപേക്ഷിച്ചതാണ്. അറിഞ്ഞത് ശരിയാണ് എങ്കില്‍ അക്കൂട്ടത്തില്‍ മോഹന്‍ലാലും പ്രിത്വിരാജുമുണ്ട്. എന്നിട്ടും അതിന് വിഘ്നം നിന്നതാരാണ്? അത് തടസ്സപ്പെടുത്തിയവരുടെ താല്പര്യം എന്തായിരുന്നു? ഒട്ടും വൈകാതെ സച്ചി മരണപ്പെടുന്നു. സിജി സെന്‍കുമാര്‍ സച്ചി എന്നവളുടെ രണ്ടാമത്തെ ഭര്‍ത്താവിനും ദുരൂഹസാഹചര്യത്തില്‍ അകാലമരണം സംഭവിക്കുന്നു.

ഇങ്ങനെയും യാദൃശ്ചികതയോ? ഹോ!
സച്ചിയുടെ മരണശേഷം, ഒരു വര്‍ഷം തികഞ്ഞ അവസരത്തില്‍ അയാളുടെ ഭാര്യയാണ് എന്ന അവകാശവുമായി പിന്നീട് സിജി സെന്‍കുമാര്‍ സച്ചി ലോകം മുഴുവനുള്ള മലയാളികളുടെ മുന്നില്‍ അവതരിക്കുകയാണ്. സിജിക്ക് സെന്‍കുമാറിലുണ്ടായ മകനെ കാണണമെന്ന് ICU ല്‍ കിടന്ന് കൊണ്ട് സച്ചി പറഞ്ഞുപോലും. മരിക്കുന്നതിന് 3 മണിക്കൂര്‍ മുന്‍പ് പിറ്റേ ദിവസം രാവിലെ ഇടലിയും സാമ്പാറും വേണമെന്ന് സച്ചി പറഞ്ഞുപോലും. കള്ളവെടിവെപ്പിനെ ദിവ്യപ്രണയമായി വരച്ചുകാട്ടുകയാണ്, പൊക്കിപിടിക്കുകയാണ് മാധ്യമങ്ങള്‍/സമൂഹമാധ്യമങ്ങള്‍!
The truth is that Sachy was an acute alcoholic during the later time of his life. And during such times…..This woman- Siji Senkumar Sachy- she may have won over to get photographs and video clips of her private and personal moments with Sachy, of even their celebrations together. She may have succeeded in dragging him to a temple to do a marriage ceremony just a week before he met with that untimely death. She may or may not have a certificate of their marriage. And then, but then….. Sachy died about 10 days later; പരിചയപ്പെടുമ്പോള്‍ വിവാഹിതയും പിന്നീട് ആദ്യഭര്‍ത്താവ് ദുരൂഹസാഹചര്യത്തില്‍ മരണപ്പെടുകയും ചെയ്ത സിജിക്ക് സച്ചിയുമായി ഉണ്ടായിരുന്നത് അവിഹിതബന്ധമോ അത്മബന്ധമോ എന്തുമാവട്ടെ സച്ചിക്ക് അത് വെറുമൊരു രഹസ്യബന്ധമായിരുന്നു എന്നതാണ് യഥാര്‍ത്ഥ്യം.

സച്ചിയുടെ സിനിമകള്‍ നമ്മളൊക്കെയും ഇഷ്ടപ്പെട്ടിരുന്നു എന്നത് ശരി തന്നെ. നമുക്കറിയാം, മരിക്കുന്നതിന് മുന്‍പുള്ള 10 വര്‍ഷക്കാലത്തോ അതിനും മുന്‍പോ സച്ചി നല്‍കിയിട്ടുള്ള അഭിമുഖങ്ങളില്‍ ഒന്നില്‍ പോലും തന്റെ സാഹിത്യ-സിനിമാ ജീവിതത്തില്‍ പ്രചോദനമായതോ പ്രേരകമായതോ ആയ ഒരു സ്ത്രീ സുഹൃത്തിനെ കുറിച്ച് സച്ചി ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. സിജി പറയുന്നത് ശരിയാണെങ്കില്‍ സച്ചിയുമായുള്ള അവളുടെ വിവാഹശേഷം 10 ദിവസത്തോളം സച്ചി ബോധാവസ്ഥയിലായിരുന്നു. ജീവിച്ചിരുന്നപ്പോള്‍ ആ വിവാഹത്തെ കുറിച്ച് സച്ചി എന്തുകൊണ്ടാണ് നമ്മളോട് പറയാതിരുന്നത്? ഒരു surgery കഴിഞ്ഞു അടുത്ത surgery നടക്കാനിരിക്കുന്നതിനിടയില്‍, ആശുപത്രി കിടക്കയില്‍ നിന്ന് എഴുനേറ്റു പോയി വിവാഹിതനായത് ഏറ്റവും അടുത്ത സുഹൃത്തുക്കളോട് പോലും സച്ചി പറയാതിരുന്നത് എന്ത് കൊണ്ടാണ്? ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ മംഗളകരമായ വിവാഹവാര്‍ത്ത സച്ചിയുടെ ആരാധകരുമായി, സച്ചിയുടെ പ്രേക്ഷകരുമായി എന്തുകൊണ്ടാണ് സച്ചി പങ്കുവെക്കാതിരുന്നത്? Had Sachy cherished, had Sachy been proud about his relationship with this woman, he would have announced it to us himself. ജീവിച്ചിരുന്നപ്പോള്‍ സച്ചി നമ്മുടെ മുന്നില്‍ അംഗീകരിക്കാന്‍ തയ്യാറാവാത്ത ഒരുത്തിയെ നമ്മള്‍ എന്തിനാണ് ദിവ്യപ്രണയം എന്നൊക്കെ പേരിട്ട് വിളിച്ച് പൊക്കികൊണ്ട് നടക്കുന്നത്? സച്ചിയുടെ സിനിമകള്‍ സ്‌നേഹിക്കുന്നവര്‍ ചെയ്യേണ്ടത് സിജിയെ പോലുള്ള ഒരുത്തി വന്നിരുന്ന് പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങുകയല്ല. വ്യക്തിജീവിതത്തില്‍ സച്ചി എങ്ങനെയായിരുന്നാലും സച്ചി എന്ന സിനിമാപ്രതിഭയുടെ profile അപ്പാടെയങ്ങ് hijack ചെയ്തു കൊണ്ടുപോകും പോലെ, സിജിയെ പോലുള്ള ഒരുത്തിയുടെ പരിശ്രമങ്ങള്‍ക്ക് കൂട്ട് നില്‍ക്കുകയല്ല നമ്മള്‍ ചെയ്യേണ്ടത്. സിജി എന്ന സ്ത്രീയെ സച്ചി നമ്മുടെ മുന്നില്‍ അംഗീകരിക്കാന്‍ താല്‍പര്യപ്പെട്ടിരുന്നില്ല എന്നിരിക്കെ അങ്ങനൊരുത്തിയുടെ വാക്കുകളും പ്രവര്‍ത്തികളും വഴിയല്ല സച്ചി എന്ന പ്രതിഭയെ, സച്ചിയുടെ സിനിമകളെ നമ്മള്‍ സ്മരിക്കേണ്ടത്. സച്ചിയോട് നമ്മള്‍ അത് ചെയ്യുന്നത് നീതിയുമല്ല.

# മാധ്യമക്കാരെ ഞാന്‍ കുറ്റം പറയില്ല, പറഞ്ഞിട്ട് കാര്യവുമില്ല. അവര്‍ക്ക് എന്നും എന്തെങ്കിലുമൊക്കെ പൊകയ്ക്കാന്‍ കിട്ടണമെന്നെ ഉള്ളു… അത് സ്ത്രീസംബന്ധവിഷയമാണെങ്കില്‍ അവര് പിന്നെയത് മാമാങ്കമാക്കും, പട്ടാഭിഷേകം നടത്തും. എന്നാല്‍…..എന്റെ പൊന്നു കേരളീയ സമൂഹമേ, ലോകം മുഴുവനുള്ള മലയാളികളുടെ മുന്നില്‍ സ്ത്രീശാക്തീകരണത്തെ കുറിച്ച് തെറ്റായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കാണിച്ചുതരികയാണ്, നമ്മളെ വഴി തെറ്റിക്കുകയാണ് വാര്‍ത്താമാധ്യമക്കാരും ഓണ്‍ലൈന്‍ മാധ്യമക്കാരും കൂടി ചേര്‍ന്ന് കൊണ്ട്. മുന്‍കാലചരിത്രം എത്ര വഴിപിഴച്ചതായാലും പിന്നീട് സിനിമാക്കാരന്റെ ഭാര്യയാവുന്നതൊക്കെ നല്ല കാര്യം തന്നെ. എന്നാല്‍ സിജി സെന്‍കുമാര്‍ ജീവിച്ച ജീവിതമാണ് ശരി, അവളുടെത് ദിവ്യപ്രണയമാണ് എന്ന് നമ്മുടെ പെണ്‍മക്കള്‍ക്ക് പറഞ്ഞു പഠിപ്പിച്ചു കൊടുക്കരുത്. നല്ലതല്ലത്!

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം