'ഷൊയ്ബ് സാനിയക്കൊപ്പം സന്തോഷവാനാണ്'; അഭ്യൂഹങ്ങളോട് പ്രതികരിച്ച് പാക് നടി

ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടേയും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിന്റെയും വിവാഹമോചന വാര്‍ത്തകള്‍ ചര്‍ച്ചയായപ്പോള്‍, പാക് നടിയും മോഡലുമായ ആയിഷ ഒമറിന്റെ പേരും അതില്‍ നിറഞ്ഞിരുന്നു. ആയിഷയ്‌ക്കൊപ്പമുള്ള ഷൊയ്ബിന്റെ സ്വകാര്യ ചിത്രങ്ങളും പുറത്തു വന്നിരുന്നു.

ഇതോടെ ഷൊയ്ബ് സാനിയയെ വഞ്ചിച്ചുവെന്ന് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇപ്പോഴിതാ, ഈ വാര്‍ത്തകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആയിഷ ഒമര്‍. ഷൊയ്ബിനെ വിവാഹം കഴിക്കാന്‍ പദ്ധതിയില്ലെന്നും സാനിയയോടും ഷൊയ്ബിനോടും ബഹുമാനമാണെന്നും നടി പറയുന്നു.

”ഷൊയ്ബ് വിവാഹിതനാണ്. അദ്ദേഹം ഭാര്യക്കൊപ്പം സന്തുഷ്ടവാനാണ്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഞങ്ങള്‍ പരസ്പരം വളരെയധികം ബഹുമാനിക്കുന്നു. ഈ ലോകത്ത് അത്തരത്തിലുള്ള ബന്ധങ്ങളും ഉണ്ട്” എന്നാണ് ആയിഷ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിക്കുന്നത്.

‘തകര്‍ന്ന ഹൃദയങ്ങള്‍ പോകുന്നത് എവിടേക്കാണ്-ദൈവത്തെ കണ്ടെത്താന്‍” എന്ന ക്യാപ്ഷനോടെ സാനിയ മിര്‍സ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റായിരുന്നു വിവാഹ മോചന അഭ്യൂഹങ്ങളുടെ തുടക്കം. പിന്നാലെയാണ് ഇവരുടെ ബന്ധം വഷളാകാന്‍ കാരണം ആയിഷ ഒമര്‍ ആണെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്