മെറ്റാലിക് ടോപ്പില്‍ ഗ്ലാമറസ് ആയി സാനിയ; പിറന്നാള്‍ ആഘോഷം, ചിത്രങ്ങള്‍

23-ാം പിറന്നാള്‍ ആഘോഷമാക്കി നടി സാനിയ അയ്യപ്പന്‍. അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു നടിയുടെ പിറന്നാള്‍ ആഘോഷം. കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ സാനിയ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. അപര്‍ണ തോമസ്, ജീവ, ഗബ്രി തുടങ്ങിയ സുഹൃത്തുക്കള്‍ ആഘോഷത്തില്‍ പങ്കെടുത്തു.

താരങ്ങള്‍ ഉള്‍പ്പടെ നിരവധിപ്പേരാണ് സാനിയക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയത്. പിറന്നാള്‍ ആഘോഷത്തില്‍ സാനിയ ധരിച്ച വസ്ത്രവും ശ്രദ്ധ നേടുകയാണ്. മെറ്റാലിക് ടോപ്പും ബ്ലാക്ക് ഷോര്‍ട്ട് സ്‌കേര്‍ട്ടുമാണ് നടി ധരിച്ചിരിക്കുന്നത്. അതേസമയം, റിയാലിറ്റി ഷോ വഴിയാണ് സാനിയ സിനിമയിലെത്തുന്നത്.

ക്വീന്‍ എന്ന ചിത്രത്തിലൈ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായി. പിന്നീട് പ്രേതം 2, ലൂസിഫര്‍, ദ പ്രീസ്റ്റ്, തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇരഗുപട്രു എന്ന ചിത്രത്തിലൂടെ തമിഴിലും നായികയായി എത്തി. എമ്പുരാന്‍ ആണ് നടിയുടെതായി ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം.

Read more