മലയാള സിനിമയിലെ ഏറ്റവും മികച്ച ക്ലൈമാക്‌സുകളിലൊന്ന്; പ്രതി പൂവന്‍ കോഴിയെക്കുറിച്ച് സഞ്ജയ്

റോഷന്‍ ആന്‍ഡ്രൂസ് – മഞ്ജു വാര്യര്‍ ചിത്രം പ്രതി പൂവന്‍ കോഴി മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബോബി -സഞ്ജയ് ടീമിലെ സഞ്ജയ്. വളരെ പ്രാധാന്യം ഉള്ള ഒരു ചിത്രമാണ് പ്രതി പൂവന്‍ കോഴി എന്നും അതോടൊപ്പം മലയാള സിനിമയിലെ ഏറ്റവും മികച്ച ക്‌ളൈമാക്‌സുകളില്‍ ഒന്ന് കൂടിയാണ് പ്രതി പൂവന്‍ കോഴിയിലെ ക്‌ളൈമാക്‌സ് എന്നും സഞ്ജയ് പറയുന്നു. റോഷന്‍ ആന്‍ഡ്രൂസ് ഒരു നടന്‍ എന്ന നിലയിലും ഗംഭീര പ്രകടനം ആണ് കാഴ്ച വെച്ചിരിക്കുന്നത് എന്നും മലയാള സിനിമയ്ക്കു പുതിയ ഒരു മികവുറ്റ നടനെ കൂടി കിട്ടിയിരിക്കുകയാണ് എന്നും സഞ്ജയ് മാധ്യമങ്ങളോട് പറഞ്ഞു.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് ഉണ്ണി ആര്‍ ആണ്. ഇപ്പോഴിതാ പ്രതി പൂവന്‍ കോഴി കണ്ട പ്രശസ്ത രചയിതാവായ, ബോബി- സഞ്ജയ് ടീമിലെ സഞ്ജയ് പറയുന്ന വാക്കുകള്‍ ശ്രദ്ധേയമാണ്.

Latest Stories

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍