സഞ്ജയ് ദത്തിന്റെ 'ബാബ'; ദക്ഷിണകൊറിയയില്‍ റിലീസിനെത്തുന്ന ആദ്യ മറാത്തി ചിത്രം

സഞ്ജയ് ദത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആദ്യമായി നിര്‍മ്മിച്ച മറാത്തി ചിത്രം ബാബ ദക്ഷിണകൊറിയയില്‍ പ്രദര്‍ശനത്തിനെത്തുന്നു. ഇന്‍ഡിവുഡ് ഫിലിം ഡിസ്ട്രിബ്യൂഷന്‍ നെറ്റ്വര്‍ക്കാണ് ചിത്രം റിലീസിനെത്തിക്കുന്നത്. ഓഗസ്റ്റ് 24-നാണ് ചിത്രത്തിന്റെ റിലീസ്. ഇതാദ്യമായാണ് ഒരു മറാത്തി ചിത്രം ദക്ഷിണകൊറിയയില്‍ പ്രദര്‍ശനത്തിനെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ഓഗസ്റ്റ് 2-ന് ഇന്ത്യയില്‍ റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ നേടിയിരുന്നു.

ഒരു സാധാരണ മറാത്തി കുടുംബത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ ദീപക് ഡോബ്രിയാണ് നായകന്‍. ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ച് ബാലതാരം ആര്യന്‍ മേഘ്ജിയും കയ്യടി നേടിയിരുന്നു. രാജ് ഗുപ്തയാണ് ചിത്രത്തിന്റെ സംവിധാനം. നന്ദിത ധുരി, അഭിജിത് ഖണ്ട്ഖേക്കര്‍, സ്പ്രുഹ ജോഷി, ചിത്തരഞ്ജന്‍ ഗിരി, ജയന്ത് വാഡ്കര്‍, ശൈലേഷ് ഡാത്താര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രശസ്തമായ ഗോള്‍ഡന്‍ ഗ്ലോബിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ഹോളിവുഡ് സംവിധായകന്‍ സോഹന്‍ റോയ് നേതൃത്വം നല്‍കുന്ന പ്രൊജക്ട് ഇന്‍ഡിവുഡിന്റെ ഭാഗമായുള്ള ഇന്‍ഡിവുഡ് ഡിസ്ട്രിബ്യൂഷന്‍ നെറ്റ്വര്‍ക്ക് ദക്ഷിണകൊറിയയില്‍ വിതരണത്തിനെത്തിക്കുന്ന രണ്ടാമത്തെ ചിത്രമാണ് “ബാബ”. മലയാള ചിത്രം ഉയരെയാണ് ഇതിനു മുമ്പ് ഇന്‍ഡിവുഡ് ഡിസ്ട്രിബ്യൂഷന്‍ നെറ്റ്വര്‍ക്ക് കൊറിയയില്‍ വിതരണത്തിനെത്തിച്ചത്.

കലാമൂല്യമുള്ള റിയലിസ്റ്റിക് ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് ലോകമെമ്പാടും വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച ഇന്‍ഡിവുഡ് ഡിസ്ട്രിബ്യൂഷന്‍ നെറ്റ്വര്‍ക്ക് നിലവില്‍ അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലന്റ് , മിഡില്‍ ഈസ്റ്റ് തുടങ്ങി 40 രാജ്യങ്ങളില്‍ ചിത്രങ്ങള്‍ വിതരണത്തിനെത്തിക്കുന്നുണ്ട്.

Latest Stories

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി