ഗര്‍ഭിണി ആയതിന് പിന്നാലെ വിവാഹമോചനത്തിലേക്ക്? രഹസ്യവിവാഹത്തിന് പിന്നാലെ നടന്നതിനെ കുറിച്ച് സഞ്ജന ഗല്‍റാണി

താന്‍ അഞ്ചു മാസം ഗര്‍ഭിണിയാണെന്ന് ആരാധകരുമായി പങ്കുവച്ചു കൊണ്ട് നടി സഞ്ജന ഗല്‍റാണി രംഗത്തെത്തിയിരുന്നു. ഗര്‍ഭിണിയാണെന്ന് അറിയിച്ചതിന് പിന്നാലെ താരം വിവാഹ മോചിതയാകാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകളാണ് കന്നഡ മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

ഡോക്ടര്‍ അസീസുമായുള്ള സഞ്ജനയുടെ വിവാഹം നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. വിവാഹ വേഷത്തോട് സാമ്യമുള്ള വസ്ത്രം ധരിച്ച് നില്‍ക്കുന്ന സഞ്ജനയുടെ ചിത്രങ്ങള്‍ വൈറലായതോടെയാണ് റിപ്പോര്‍ട്ടുകള്‍ സജീവമായത്. താരം ആരേയും അറിയിക്കാതെ വിവാഹം കഴിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഡിസംബറില്‍ മയക്കുമരുന്ന് കേസില്‍ ജാമ്യം കിട്ടി പുറത്തെത്തിയപ്പോള്‍ തങ്ങളുടെ വിവാഹ നിശ്ചയം മാത്രമാണ് കഴിഞ്ഞത് എന്നായികരുന്നു സഞ്ജന പറഞ്ഞത്. പിന്നീട് ഡോക്ടേഴ്സ് ദിനത്തിലാണ് താനും അസീസും വിവാഹിതരാണെന്ന് സഞ്ജന അറിയിച്ചത്.

സഞ്ജന അസീസുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സഞ്ജന. തന്നെ കുറിച്ചുള്ള ഇത്തരം അടിസ്ഥാനരഹിതമായ വിവരക്കേടുകള്‍ ഏതെങ്കിലും മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് താന്‍ സഹിക്കില്ല എന്നാണ് സഞ്ജന പറയുന്നത്.

എന്തുകൊണ്ടാണ് രഹസ്യമായി വിവാഹം കഴിച്ചതെന്ന് സഞ്ജന നേരത്തെ വെളിപ്പെടുത്തിയിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സ്വകാര്യ ചടങ്ങായി വിവാഹം നടത്തിയത് എന്നാണ് സഞ്ജന പറഞ്ഞത്. വിവാഹത്തിനായി താന്‍ കരുതി വച്ചിരുന്ന പണം കന്നഡ സിനിമയിലെ ടെക്നീഷ്യന്‍മാര്‍ക്കായി നല്‍കിയതായും നടി വ്യക്തമാക്കിയിരുന്നു.

ഇ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ ഗര്‍ഭിണിയാണെന്ന് സഞ്ജന വെളിപ്പെടുത്തിയത്. വയറ്റില്‍ വളരുന്നത് ആണ്‍കുഞ്ഞാണ് എന്ന ഒരു തോന്നല്‍ തനിക്കുണ്ട്. പ്രസവത്തിന്റെ ഡേറ്റ് അടുക്കും വരെ സജീവമായി തന്നെ ജോലിയില്‍ തുടരാനാണ് ആഗ്രഹം എന്നും സഞ്ജന പറഞ്ഞിരുന്നു.

Latest Stories

കെഎസ്ഇബി യുവജനങ്ങളെ വെല്ലുവിളിക്കുന്നു; അംഗീകൃത ഒഴിവുകള്‍ ഉടന്‍ നികത്തണം; അല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം; താക്കീതുമായി ഡിവൈഎഫ്‌ഐ

'ആര് മുഖ്യമന്ത്രിയാകണം എന്ന് പറയാനുള്ള സ്വാതന്ത്ര്യം വ്യക്തികൾക്കുണ്ട്'; ഇതുവരെ ഒരു സ്ഥാനവും ആഗ്രഹിച്ച് പ്രവർത്തിച്ചിട്ടില്ല: രമേശ് ചെന്നിത്തല

ഐപിഎല്‍ 2025: രാജസ്ഥാനില്‍ വമ്പന്‍ ട്വിസ്റ്റ്, വിക്കറ്റ് കാക്കാന്‍ പുതിയ താരം; വെളിപ്പെടുത്തി സഞ്ജു

അനുരാഗ് കശ്യപ് നിങ്ങള്‍ 'ശാലിനി ഉണ്ണികൃഷ്ണനേക്കാള്‍' നന്നായി മലയാളം സംസാരിച്ചു..; സംവിധായകന് പ്രശംസകള്‍

ആ താരം എന്നോട് യഥാർത്ഥ ചിത്രം പറഞ്ഞു തന്നു, ചിലർ ചേർന്നിട്ട് എനിക്ക് പണിതു: യുവരാജ് സിങ്

'പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല'; കെഎഎസ് ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് മുഖ്യമന്ത്രി

'അശ്വിനുമായി എന്തെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ അദ്ദേഹത്തെ കാണുകയും പ്രശ്നത്തെക്കുറിച്ച് ചോദിക്കുകയും ചെയ്യുന്ന ആദ്യ വ്യക്തി ഞാനായിരിക്കും'

പ്രമുഖന്റെ ഭാര്യയില്‍ നിന്നും ദുരനുഭവം, വീട്ടില്‍ അതിക്രമിച്ചു കയറി, വനിതാ പൊലീസ് ഒക്കെ എത്തി..; വെളിപ്പെടുത്തലുമായി വരുണ്‍ ധവാന്‍

'വിമർശനത്തിന് അതീതനല്ല; സമുദായ നേതാക്കൾക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്'; വെള്ളാപ്പള്ളിയുടെ വിമർശനത്തിൽ പ്രതികരിച്ച് വി ഡി സതീശൻ

എംടി വാസുദേവന്‍ നായരുടെ ആരോഗ്യനിലയില്‍ മാറ്റമില്ല; സ്ഥിതി ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍; വൈകിട്ട് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കും