അമ്മയും മകനും തമ്മിലുള്ള ഗാഢബന്ധം പ്രമേയമായി ഒരുങ്ങുന്ന നിള എന്ന ചിത്രം പ്രേക്ഷരിലേയ്ക്ക് വരുന്നു. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ നിര്‍മിച്ച ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. ചിത്രത്തില്‍ ഡോക്ടര്‍ മാലതിയായി ശാന്തികൃഷ്ണയും മകനായി വിനീതുമാണ് വേഷമിട്ടിരിക്കുന്നത്.
വനിതാ ചലച്ചിത്രപ്രവര്‍ത്തകരെ പ്രോല്‍സാഹിപ്പിക്കുന്നതിനായി ചലച്ചിത്ര വികസന കോര്‍പറേഷന്‍ ആവിഷ്‌കരിച്ച പദ്ധതിപ്രകാരം പൂര്‍ത്തിയായ ചിത്രമാണ് നിള. ഇന്ദു ലക്ഷ്മി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കലാഭവനില്‍ മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു.
ഒരപകടത്തില്‍ പരുക്കേറ്റ് ദീര്‍ഘനാള്‍ ചികില്‍സയില്‍ കഴിയേണ്ടി വരുന്ന ഗൈനക്കോളജിസ്റ്റ് ഡോ. മാലതിയെയാണ് ശാന്തി കൃഷ്ണ അവതരിപ്പിക്കുന്നത്. തന്റെ കരിയറിലെ മാസ്റ്റര്‍ പീസ് വേഷമാണ് ഡോ. മാലതിയെന്ന് ശാന്തികൃഷ്ണ പറയുന്നു. ഡോക്ടര്‍ മാലതിയുടെ മകന്‍ മഹിയെ വിനീത് അവതരിപ്പിക്കുന്നു.