മോഹന്‍ലാലിനെ അടൂര്‍ സിനിമാതമ്പ്രാന്‍ വളര്‍ത്തിയതല്ല; നിങ്ങളുടെ പടമില്ലെങ്കില്‍ ലാലിന്റെ റേഷന്‍ കാര്‍ഡും കട്ട് ആവും ആധാറും പോവും: ശാന്തിവിള ദിനേശ്

മോഹന്‍ലാല്‍ നല്ല റൗഡി ഇമേജ് ഉള്ള ആളാണെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത് വലിയ വിവാദമായിരുന്നു. അടൂരിന്റെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ അടൂരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ ശാന്തി വിള ദിനേശ്. പ്രായക്കൂടുതല്‍ മൂലം വിവരക്കേട് വരുമോ എന്നാണ് ശാന്തിവിളയുടെ ചോദ്യം.

വെറുതെ മോഹന്‍ലാലിനെ ഇട്ട് ഒന്ന് ഞോണ്ടാന്‍ ആണ് അടൂര്‍ ഗോപാലകൃഷ്ണന്‍ സാര്‍ ഇറങ്ങിയിരിക്കുന്നത്. മോഹന്‍ലാലിനെ വെച്ച് ഞാനൊരു സിനിമ ചെയ്തിട്ടില്ല., ചെയ്യില്ല എന്ന്’ അദ്ദേഹം ചെയ്തത് 15 ഓ 16 ഓ പടമാണ്.

അതിനിടയില്‍ മോഹന്‍ലാലിനെ വെച്ച് സിനിമ ചെയ്തില്ലെങ്കില്‍ മോഹന്‍ലാലിന്റെ റേഷന്‍ കാര്‍ഡും കട്ട് ആവും ആധാറും പോവും’ എത്ര ബഹുമാനത്തോടെ മലയാളികള്‍ കണ്ടിരുന്ന മനുഷ്യനാണ്. ഒരു ആവശ്യമില്ലാതെ മോഹന്‍ലാലിനെ ഗുണ്ട എന്ന് വിളിക്കുന്നു.

മോഹന്‍ലാലിനെ അടൂരടക്കം ഒരു സിനിമാ തമ്പ്രാക്കന്‍മാരും വളര്‍ത്തിയതല്ല. ഒരാളുടെയും പരിഗണനയും പരിലാളനയും കിട്ടാതെ ആണ് മോഹന്‍ലാല്‍ എന്ന നടന്‍ പതിയെ കോമഡിയും വില്ലനും ചെയ്ത് പിന്നെ ഉപനായകനായും നായകനായും മാറിയെങ്കില്‍ അത് മോഹന്‍ലാലിന്റെ കൈയില്‍ അത്രയും കരുത്തുള്ളത് കൊണ്ടാണ്. മമ്മൂട്ടിക്ക് പോലും എംടിയുടെ പിന്‍ബലം കിട്ടി,’ ശാന്തിവിള കൂട്ടിച്ചേര്‍ത്തു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ