അന്ന് ഞാന്‍ മധുരരാജയെ കുറിച്ച് ഒരു അഭിപ്രായം പറഞ്ഞപ്പോള്‍ പലരും എന്നെ പൊങ്കാലയിട്ടു, ഇപ്പോള്‍ എങ്ങിനെയുണ്ട്?: സന്തോഷ് പണ്ഡിറ്റ്

മമ്മൂട്ടി ചിത്രം മധുരരാജ 100 കോടി ക്ലബില്‍ കയറിയ വിവരം കഴിഞ്ഞ മാസം അവസാനമാണ് നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പ് അറിയിച്ചത്. റിലീസ് ചെയ്ത് 45 ദിവസം പിന്നിടുമ്പോഴാണ് 100 കോടി നേട്ടത്തില്‍ മധുരരാജ എത്തി ചേര്‍ന്നത്. 100 കോടി നേട്ടത്തിലെത്തുന്ന ആദ്യ മമ്മൂട്ടി ചിത്രമായി ഇതോടെ മധുരരാജ. ഇപ്പോള്‍ മധുരരാജയുമായി ബന്ധപ്പെട്ട തന്റെ പഴയൊരു പ്രവചനകഥ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. അന്നേ ഇത് താന്‍ പ്രവചിച്ചിരുന്നെന്നും അന്ന് പലരും എന്നെ പൊങ്കാലയിട്ടെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സന്തോഷ് പറഞ്ഞു.

“മക്കളേ… മമ്മൂക്കയുടെ “മധുരരാജ” സിനിമ ഇതു വരെ 100 കോടി രൂപ കളക്ഷന്‍ ഉണ്ടാക്കി എന്നു അവരുടെ പരസ്യത്തില്‍ പറയുന്നു. ഇപ്പോഴും പ്രമുഖ കേന്ദ്രങ്ങളില്‍ വമ്പന്‍ കളക്ഷനോടെ ഈ ചിത്രം പ്രദര്‍ശനം തുടരുന്നുണ്ടാവാം. ഈ സിനിമ ഇറങ്ങും മുമ്പേ ഇതൊരു 200 കോടി ക്ലബില്‍ പുഷ്പം പോലെ കയറുമെന്ന് ഞാന്‍ ചെറിയൊരു അഭിപ്രായം പറഞ്ഞപ്പോള്‍ പലരും എന്നെ പൊങ്കാല ഇട്ടു. ഇപ്പോ എങ്ങിനുണ്ട്?” പണ്ഡിറ്റ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കേരളത്തില്‍ ഇരുന്നൂറ്റിഅന്‍പതില്‍പരം സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത മധുരരാജ ആകെ മൊത്തം എണ്ണൂറിനു മുകളില്‍ സ്‌ക്രീനുകളില്‍ ആയാണ് ലോകം മുഴുവന്‍ എത്തിയത്. ഗള്‍ഫില്‍ ലൂസിഫര്‍, പുലി മുരുകന്‍, ഒടിയന്‍ എന്നീ മോഹന്‍ലാല്‍ ചിത്രങ്ങള്‍ കഴിഞ്ഞാല്‍ ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ റിലീസും മധുരരാജക്ക് ലഭിച്ചിട്ടുണ്ട്. പുലിമുരുകന്റെ വന്‍ വിജയത്തിന് ശേഷം വൈശാഖ്ഉദയകൃഷ്ണപീറ്റര്‍ ഹെയ്ന്‍ ടീം ഒന്നിച്ച ചിത്രമാണ് മധുരരാജ.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം