പൃഥിരാജിനെ കൂടാതെ ഒരു മോഹൻലാൽ ചിത്രവും; തുറന്ന് പറഞ്ഞ് പ്രശസ്ത ഛായാഗ്രാഹകൻ സന്തോഷ് ശിവൻ

പൃഥിരാജിനെ കൂടാതെ ഒരു മോഹൻലാൽ ചിത്രവും പ്ലാൻ ചെയ്യുന്നുണ്ടന്ന് വ്യക്തമാക്കി പ്രശസ്ത ഛായാഗ്രാഹകൻ സന്തോഷ് ശിവൻ. സന്തോഷ് ശിവൻ സംവിധാനം ചെയ്ത് മഞ്ജു വാര്യർ പ്രധാന കഥാപാത്രത്തിലെത്തിയ പുതിയ ചിത്രം ജാക്ക് ആൻഡ് ജിൽ ഈ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.

ഇത് കൂടാതെ താൻ രണ്ട് ചിത്രങ്ങളാണ് ഇനി ചെയ്യാൻ പോകുന്നതെന്ന് ഒരു പത്രമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സന്തോഷ് ശിവൻ വ്യക്തമാക്കിയിരുന്നു. പൃഥ്വിരാജ് നായകനായ ഒരു ചരിത്ര സിനിമയാണ് താൻ പ്ലാൻ ചെയ്യുന്നതെന്നാണ് അദ്ദേഹം പറയുന്നത്. പൃഥ്വിരാജ് സുകുമാരനോട് കഥ പറഞ്ഞു എല്ലാം ഓകെ ആയാൽ അടുത്ത വർഷം ഈ ചിത്രത്തിന്റെ ജോലികൾ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്‌ത ബാറോസിന്റെ ഛായാഗ്രാഹകനാണ് സന്തോഷ് ശിവൻ. അതിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയ അദ്ദേഹം, അതിനു മുമ്പ് തന്നെ എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ, ഒരു നെറ്റ്ഫ്ലിക്‌സ് ആന്തോളജി ചിത്രത്തിന് വേണ്ടിയുള്ള ഒരു ഭാഗവും സംവിധാനം ചെയ്തു തീർത്തിരുന്നു.

സിദ്ദിഖ് ആണ് അതിൽ നായക വേഷം ചെയ്തത്. ,. അതിലൊന്ന് മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യാൻ പോകുന്ന പുതിയ ചിത്രമാണ്. കാലാപാനിക്ക് ശേഷം ഒരിക്കൽ കൂടി മോഹൻലാൽ-പ്രിയദർശൻ ചിത്രത്തിന്റെ ഭാഗമാവുകയാണ് സന്തോഷ് ശിവൻ.

അതിനു ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണ് വരിക.. ഇതൊരു ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രമായാവും ഒരുക്കുക. നേരത്തെ അനന്തഭദ്രം, ഉറുമി എന്നീ ചിത്രങ്ങൾ സന്തോഷ് ശിവൻ- പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തു വന്നിട്ടുണ്ട്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്