'96'ന്റെ കഥ ആദ്യം പറഞ്ഞത് അര്‍ച്ചന കവി, മോഹന്‍ലാലിന്റെ നായികയായി കജോളിനെയും തീരുമാനിച്ചു.. എന്നാല്‍: സന്തോഷ് ടി. കുരുവിള

വിജയ് സേതുപതിയും തൃഷയും തകര്‍ത്ത് അഭിനയിച്ച ചിത്രമാണ് ’96’. തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം ഏറ്റെടുത്ത വിജയ ചിത്രമാണിത്. റാമും ജാനുവുമായി വിജയ് സേതുപതിയും തൃഷയും അഭിനയിച്ച ചിത്രം ഇരുകൈയ്യുംനീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. എന്നാല്‍ ഈ ചിത്രത്തിന്റെ കഥ ആദ്യം തന്നോട് അര്‍ച്ചന കവി പറഞ്ഞിരുന്നു എന്നാണ് നിര്‍മ്മാതാവ് സന്തോഷ് ടി. കുരുവിള പറയുന്നത്.

96ന്റെ അതേ കഥ ആ സിനിമ ഇറങ്ങുന്നതിനും ഒന്നര വര്‍ഷം മുമ്പ് നടി അര്‍ച്ചന കവി തന്നോട് പറഞ്ഞിരുന്നു. ഒരേ സ്‌കൂളില്‍ പഠിച്ച രണ്ടു പേരുടെ പ്രണയ കഥയായിരുന്നു അത്. പിന്നീട് അവര്‍ ലണ്ടനില്‍ പോവുന്നതൊക്കെയായിരുന്നു സിനിമയുടെ പ്ലോട്ട്. നായകനായി മോഹന്‍ലാലിനെയും നായികയായി കജോളിനെയും തീരുമാനിച്ചിരുന്നു.

മോഹന്‍ലാലുമായി ആദ്യ ഘട്ട ചര്‍ച്ചയും നടന്നും. അദ്ദേഹം ഒടിയന്റെ ഷൂട്ടിംഗില്‍ ആയിരുന്നു. അതു കഴിഞ്ഞ് ഇതിലേക്ക് കടക്കാമെന്നായിരുന്നു തീരുമാനം. എന്നാല്‍ ഒടിയന്റെ ഷൂട്ട് നീണ്ടു പോവുകയും അദ്ദേഹത്തിന് മറ്റു തിരക്കുകള്‍ വരികയും ചെയ്തു. പക്ഷെ 96 ഇറങ്ങിയപ്പോള്‍ എന്റെ കഥയാണെന്ന അവകാശവാദം ഉന്നയിച്ച് അര്‍ച്ചനയ്ക്കോ തനിക്കോ പോകാന്‍ കഴിയില്ലല്ലോ.

മഹേഷിന്റെ പ്രതികാരം ഇറങ്ങിയപ്പോള്‍ അത് അവരുടെ കഥയാണെന്ന് വാദിച്ച് നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു. മഹേഷിന്റെ പ്രതികാരം യഥാര്‍ത്ഥ സംഭവമാണ്. എല്ലാ സിനിമകള്‍ വരുമ്പോഴും അത് തങ്ങളുടെ കഥയാണെന്ന് വാദിച്ച് പലരും രംഗത്തെത്താറുണ്ട്.

മനസില്‍ ഭാവന ചിലപ്പോള്‍ എല്ലാവര്‍ക്കും ഒരുപോലെയാകും. അങ്ങനെ വരുമ്പോള്‍ ചില കഥകളോട് സാമ്യം തോന്നും എന്നത് യാദൃശ്ചികമാണ്. അതില്‍ നമുക്ക് ഒന്നും ചെയ്യാനാകില്ല എന്നാണ് സന്തോഷ് ടി കുരുവിള ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം