'മരക്കാര്‍ നാടിന്റെ ചരിത്രത്തിലേക്കുള്ള സംഭാവന, സഹനിര്‍മ്മാതാവായത് കടമ'; സന്തോഷ് ടി. കുരുവിള

സഹ നിര്‍മ്മാതാവായ് ആന്റണി പെരുമ്പാവൂരിനൊപ്പം മരക്കാറിന്റെ നിര്‍മ്മാണത്തില്‍ ചേരുവാന്‍ കഴിഞ്ഞത് ഈ നാടിനോടുള്ള കടമയായ് കരുതുന്നെന്ന് സഹനിര്‍മ്മാതാക്കളില്‍ ഒരാളായ സന്തോഷ് ടി കുരുവിള. അധിനിവേശത്തോടുള്ള ചെറുത്തുനില്‍പ്പിന്റെ ‘അടയാള പുരുഷനെ’ അവതരിപ്പിക്കുന്നതിലൂടെ ഈ സിനിമ ഈ നാടിന്റെ ചരിത്രത്തിലേക്കായുള്ള സംഭാവന കൂടിയാണ് എന്ന് പറയുന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് സന്തോഷ് ടി കുരുവിള ഇങ്ങനെ പറഞ്ഞത്.

സന്തോഷ് ടി കുരുവിള ഫെയ്സ്ബുക്കില്‍ കുറിച്ചത്, ‘ലോകമാകെയുള്ള സിനിമാ പ്രേമികളുടെ പുരസ്‌കാരത്തിനായ് ‘കുഞ്ഞാലിമരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഈ വരുന്ന ഡിസംബര്‍ രണ്ടിന് സമര്‍പ്പിക്കപ്പെടുകയാണ്. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരത്തില്‍ തുടങ്ങി നിരവധി അവാര്‍ഡുകള്‍ ചിത്രം നേടി കൊണ്ടിരിക്കുകയാണ്. പ്രിയദര്‍ശന്‍ എന്ന മികച്ച സംവിധായകനൊപ്പം മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയചാരുതയും ആന്റണി പെരുമ്പാവൂര്‍ എന്ന നിര്‍മ്മാതാവിന്റെ ചങ്കൂറ്റവും കൂടി ചേര്‍ന്നപ്പോള്‍ മലയാള വാണിജ്യ സിനിമാ ചരിത്രത്തിലേക്ക് ഒരു പുതിയ അധ്യായം കൂടി എഴുതി ചേര്‍ക്കപ്പെടുകയാണ്.

കേരളീയര്‍ ഒരു പക്ഷേ പാഠപുസ്തകങ്ങളില്‍ നിന്ന് ഗ്രഹിച്ച കുഞ്ഞാലിമരയ്ക്കാര്‍ എന്ന വീരപുരുഷന്റെ കഥ അഭ്രപാളിയിലേക്ക് പകര്‍ത്തുക എന്നത് തന്നെ കടുത്ത വെല്ലുവിളി നിറഞ്ഞ സര്‍ഗപ്രക്രിയയായിരുന്നു. ലഭ്യമായ ചരിത്രവായനയില്‍ തന്നെ ദേവാസുര ഭാവത്തില്‍ വിഭിന്നമായ് രേഖപ്പെടുത്തപ്പെട്ട കുഞ്ഞാലിമരക്കാരുടെ ഒരു പുതിയ വ്യാഖ്യാനമായ് തന്നെ കാണാം ഈ വലിയ സിനിമ. കലാ സംവിധായകനായ സാബു സിറില്‍, ഛായാഗ്രാഹകനായ തിരു, ആദ്യചിത്രത്തോടെ തന്നെ സ്‌പെഷ്യല്‍ ഇഫക്ട്‌സില്‍ ദേശീയ പുരസ്‌കാരം നേടിയ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ അങ്ങിനെ പ്രഗത്ഭമതികളായ സങ്കേതിക വിദഗ്ധരുടെ സമ്മേളനം കൂടിയാണ് ഈ വമ്പന്‍ ചലച്ചിത്രം. അധിനിവേശത്തോടുള്ള ചെറുത്തുനില്‍പ്പിന്റെ ‘അടയാള പുരുഷനെ’ അവതരിപ്പിയ്ക്കുന്നതിലൂടെ ഈ സിനിമ ഈ നാടിന്റെ ചരിത്രത്തിലേയ്ക്കായുള്ള സംഭാവന കൂടിയാണ് എന്ന് പറയുന്നതില്‍ അഭിമാനമുണ്ട്. ശ്രീ ആന്റണി പെരുമ്പാവൂരിനൊപ്പം ഒരു സഹ നിര്‍മ്മാതാവായ് ചേരുവാന്‍ കഴിഞ്ഞതും ഈ നാടിനോടുള്ള കടമയായ് കരുതുന്നു.’

Latest Stories

IPL 2025: ഇവനെയാണോ ടി 20 ക്ക് കൊള്ളില്ല എന്ന് നിങ്ങൾ പറഞ്ഞത് ബിസിസിഐ, അടിയെന്നൊക്കെ പറഞ്ഞാൽ ഇജ്ജാതി അടി; അഹമ്മദാബാദിൽ ശ്രേയസ് വക കൊലതൂക്ക്; പ്രമുഖരെ നിങ്ങൾ സൂക്ഷിച്ചോ 

നടനും സംവിധായകനുമായ മനോജ് ഭാരതിരാജ വിടവാങ്ങി

കേരളത്തിന് ആവശ്യമായ സഹായം നല്‍കി; 36 കോടി കേരളം ഇതുവരെ വിനിയോഗിച്ചില്ലെന്ന് അമിത്ഷാ

ഛത്തീസ്ഗഢില്‍ 3 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു; കൊല്ലപ്പെട്ടവരില്‍ 5 കോടി തലയ്ക്ക് വിലയിട്ടിരുന്ന നേതാവും

അവധിക്കാലത്ത് രക്ഷിതാക്കള്‍ ശ്രദ്ധിക്കുക; കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കുന്നത് സ്‌നേഹവും കരുതലുമല്ല, കുറ്റകൃത്യം; അറിയാം ജുവനൈല്‍ ഡ്രൈവിംഗിന്റെ ശിക്ഷകള്‍

എസ്പി സുജിത്ദാസിന് പുതിയ ചുമതല നല്‍കി; ഐടി എസ്പി ആയി നിയമനം നല്‍കി ആഭ്യന്തര വകുപ്പ്

വിലങ്ങാട് ഉരുളെടുത്ത വീടിന് കെട്ടിട നികുതി; വാടക വീട്ടിലെത്തിയ നോട്ടീസ് കണ്ട് ഞെട്ടി സോണി

കൊടകര കുഴല്‍പ്പണം, എത്തിച്ചത് ബിജെപിയ്ക്ക് വേണ്ടിയല്ല; കേരള പൊലീസിനെ തള്ളി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ഏഴര കോടി രൂപയുടെ ആസ്തിയുള്ള ലോകത്തിലെ കോടീശ്വരനായ ഭിക്ഷക്കാരൻ !

തമീം ഇഖ്‌ബാലിന് ഹൃദയ ശസ്ത്രക്രിയ നടത്തി; അപകട നില തരണം ചെയ്‌തെന്ന് ആശുപത്രി അധികൃതർ