ബാലയ്‌ക്കെതിരെ എനിക്ക് കേസ് കൊടുക്കാമായിരുന്നു, അന്ന് കിച്ചണില്‍ വച്ച് പട്ടിയെ പോലെ തല്ലി.. ദേഷ്യം വന്നാല്‍ ഭ്രാന്താണ് പുള്ളിക്ക്: സന്തോഷ് വര്‍ക്കി

ഈ വര്‍ഷം വിവാദങ്ങളില്‍ നിറഞ്ഞു നിന്ന പേരുകളാണ് ബാലയുടെതും ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കിയുടെതും. ബാലയെ കുറിച്ച് പുതിയൊരു അഭിമുഖത്തില്‍ സന്തോഷ് വര്‍ക്കി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ദേഷ്യം വന്നാല്‍ ബാലയ്ക്ക് ഭ്രാന്താണ്, തന്നെ പട്ടിയെ തല്ലുന്ന പോലെ തല്ലിയിട്ടുണ്ട് എന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്.

”ആദ്യം സഹോദരനെ പോലെയായിരുന്നു. നല്ല ബന്ധമായിരുന്നു. അത് കഴിഞ്ഞ് ചില തെറ്റിദ്ധാരണകള്‍ വന്നു. ഇപ്പോള്‍ അത്ര നല്ല ബന്ധമല്ല. ഒരു തവണ പുള്ളി എന്നെ വിളിച്ച് ഫിസിക്കലി അസോള്‍ട്ട് ചെയ്തു. അടിച്ചു. അത് കഴിഞ്ഞും ഞാന്‍ ബന്ധം വച്ചതാണ്. പക്ഷെ ഒരുപാടു പേര്‍ പാര വെക്കുന്നുണ്ട്. എനിക്ക് പുള്ളിയോട് ദേഷ്യമില്ല.”

”പുള്ളി ഭയങ്കര ഇമോഷണലായ വ്യക്തിയാണ്. ഓരോ സമയത്തും ഓരോ മൂഡാണ്. സ്നേഹം വന്നാല്‍ ഭയങ്കര സ്നേഹം, ദേഷ്യം വന്നാല്‍ ഭയങ്കര ദേഷ്യം. വൈരാഗ്യം വന്നാല്‍ ഭയങ്കര വൈരാഗ്യം. അങ്ങനൊരു മനുഷ്യനാണ്. ഓരോ സാഹചര്യത്തിലും എങ്ങനെ പ്രതികരിക്കുമെന്ന് പറയാനാകില്ല. എടുത്തു ചാട്ടമുള്ളയാളാണ്.”

”പ്രവചിക്കാന്‍ സാധിക്കുന്ന വ്യക്തിയാണ്. ബേസിക്കലി പാവമാണ്. പക്ഷെ പുള്ളിയുടെ കൂടെ പോകാനാകില്ല. പെട്ടെന്ന് ദേഷ്യപ്പെടും. ഇമോഷണലാണ്. അവസാനം വീട്ടില്‍ പോയപ്പോഴാണ് എന്നെ അടിച്ചത്. ഇനി പോയാല്‍ കടന്നുകയറ്റത്തിന് കേസ് ആക്കുമെന്ന് പറഞ്ഞു. അതിനാല്‍ ബര്‍ത്ത് ഡേയ്ക്ക് പോയില്ല.”

”വിളിച്ചുവെങ്കിലും കിട്ടിയില്ല. അന്ന് വിളിച്ചപ്പോള്‍ ആദ്യമൊക്കെ മര്യാദയ്ക്കാണ് സംസാരിച്ചത്. പിന്നീട് കിച്ചണിലേക്ക് വിളിച്ചിട്ടാണ് ഇടി തന്നത്. എനിക്ക് വേണമെങ്കില്‍ കേസ് കൊടുക്കാമായിരുന്നു. പക്ഷെ ബന്ധം കണക്കിലെടുത്ത് ഞാന്‍ കേസ് കൊടുത്തില്ല. ഒരുപാട് തെറ്റിദ്ധാരണയുണ്ട്. ചിലപ്പോള്‍ വൈലന്റാകും” എന്നാണ് സന്തോഷ് വര്‍ക്കി സാര്‍ക്ക് ലൈവിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ