ഐശ്വര്യറായ്‌യുടെ കുട്ടിക്കാലം അവതരിപ്പിക്കാന്‍ സാറ? 'പൊന്നിയിന്‍ സെല്‍വന്റെ' പുതിയ വിശേഷങ്ങള്‍

മണിരത്‌നത്തിന്റെ സ്വപ്‌നചിത്രം “പൊന്നിയിന്‍ സെല്‍വനി”ല്‍ ബാലതാരം സാറ അര്‍ജുനും വേഷമിടുമെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ഐശ്വര്യറായുടെ കുട്ടിക്കാലം സാറ അവതരിപ്പിക്കും. നെഗറ്റീവ് ഷെയ്ഡുള്ള ഒരു കഥാപാത്രമാകും ഐശ്വര്യയുടേത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ദൈവത്തിരുമകള്‍, ആന്‍മരിയ കലിപ്പിലാണ് എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ താരമാണ് സാറ. വിക്രം, ജയംരവി, കാര്‍ത്തി, അഥര്‍വ, ഐശ്വര്യ റായി, നയന്‍താര, അനുഷ്‌ക ഷെട്ടി, കീര്‍ത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, പാര്‍ത്ഥിപന്‍, ശരത്കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി തുടങ്ങി വിവിധ ഭാഷകളിലെ വന്‍ താരങ്ങളാണ് ചിത്രത്തില്‍ വേഷമിടുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ തായ്‌ലന്റില്‍ ആരംഭിച്ചിരുന്നു.

പൊന്നിയിന്‍ സെല്‍വന്‍ ഇന്ത്യയില്‍ ഇറങ്ങിയതില്‍ വെച്ച് ഏറ്റവും വലിയ സിനിമയാകുമെന്ന് ജയറാം നേരത്തെ വ്യക്തമാക്കിയിരുന്നു. അശ്വകാര്‍ഡിയന്‍ നമ്പി എന്ന കഥാപാത്രമായാണ് ജയറാം പൊന്നിയിന്‍ സെല്‍വനില്‍ വേഷമിടുന്നത്. മഹാഭാരതം പോലെ ഒരുപാട് കഥാപാത്രങ്ങളും യുദ്ധരംഗങ്ങളും ഉള്ള സിനിമയാണ്. ചിത്രം രണ്ട് ഭാഗങ്ങളായിരിക്കും പുറത്തിറങ്ങുക എന്നും ജയറാം വ്യക്തമാക്കിയിരുന്നു.

ചോള സാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മ്മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ള നോവലാണ് “പൊന്നിയിന്‍ സെല്‍വന്‍”. 2400 പേജുകളുള്ള ഈ നോവല്‍ തമിഴിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. അഞ്ചുഭാഗങ്ങള്‍ ഉള്ള ബ്രഹ്മാണ്ഡ നോവലാണ് ഇതെന്നതിനാല്‍ അതു ചുരുക്കി, രണ്ട് ഭാഗങ്ങളുള്ള സിനിമയാക്കാനാണ് മണിരത്‌നത്തിന്റെ ശ്രമം. ലൈക പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം