മമ്മൂട്ടി ചിത്രത്തിലെ വില്ലനെ പോലെ മുഖംമൂടിയ്ക്കുള്ളിലൊളിച്ച് സൈക്കോ കില്ലര്‍; പൊലീസ് റോളില്‍ വീണ്ടും ശരത് കുമാര്‍

‘പോര്‍ തൊഴിലി’ന് ശേഷം ശരത് കുമാര്‍ പൊലീസ് വേഷത്തിലെത്തുന്ന പുതിയ ത്രില്ലര്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ശ്രദ്ധ നേടുന്നു. ‘ഹിറ്റ്‌ലിസ്റ്റ്’ എന്ന ചിത്രത്തിന്റെ ടീസര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ ‘റോഷാക്’ ചിത്രത്തിലേത് പോലെ മുഖം മൂടിക്കുള്ളില്‍ ഒളിച്ച വില്ലനെയാണ് ടീസറില്‍ കാണിക്കുന്നത്.

മുഖം മൂടിക്കുള്ളില്‍ ഏത് താരമാണെന്ന് വ്യക്തമല്ല. സി സത്യയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സൂര്യകതിറും കെ കാര്‍ത്തികേയനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് കനിഷ്‌കയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

സമുദ്രക്കനി, ഗൗതം വാസുദേവ് മേനോന്‍, സിത്താര, സ്മൃതി വെങ്കട്, രാമചന്ദ്ര രാജു, രാമചന്ദ്രന്‍, ഐശ്വര്യ ദത്ത്, അബി നക്ഷത്ര, അനുപമ കുമാര്‍, ബാലശരവണന്‍ എന്നിവരും ചിത്രത്തിലുണ്ട്. കെ രാംചരണാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

വിഗ്‌നേഷ് രാജ സംവിധാനം ചെയ്ത പോര്‍ തൊഴില്‍ ഈയടുത്ത് ഒ.ടി.ടി റിലീസ് ആയി എത്തിയിരുന്നു. ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അശോക് സെല്‍വന്‍ നായകനായി എത്തിയ ചിത്രത്തില്‍ എസ്.പി ലോകനാഥന്‍ എന്ന കഥാപാത്രമായാണ് ശരത് കുമാര്‍ വേഷമിട്ടത്.

Latest Stories

സീറോ ടു മാസ് ഹീറോ, പെർത്തിനെ തീപിടിപ്പിച്ച് യശ്വസി ജയ്‌സ്വാൾ; സെഞ്ചുറിക്കൊപ്പം തകർപ്പൻ നേട്ടവും

വഖഫ് സാമൂഹിക നീതിക്കെതിര്; രാജ്യത്തെ ഭരണഘടനയില്‍ സ്ഥാനമില്ല; പ്രീണനത്തിനായി കോണ്‍ഗ്രസ് നിയമങ്ങള്‍ ഉണ്ടാക്കിയെന്ന് പ്രധാനമന്ത്രി മോദി

മഹാരാഷ്ട്ര നിയമസഭയിലെ 'കനല്‍ത്തരി' കെടാതെ കാത്ത് സിപിഎം; ദഹാനുവിലെ സിറ്റിങ്ങ് സീറ്റ് നിലനിര്‍ത്തി; വിനോദ് ബിവ നികോലെ പരാജയപ്പെടുത്തിയത് ബിജെപിയെ

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള