Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FILM NEWS

എന്താണ് സെക്ഷന്‍ 49-പി; സര്‍ക്കാര്‍ കണ്ടിറങ്ങിയവര്‍ ചോദിക്കുന്നത്

, 9:57 am

വിജയ് മുരുകദോസ് ചിത്രം ‘സര്‍ക്കാര്‍’ കണ്ടിറങ്ങിയ പ്രേക്ഷകരുടെ മനസ്സിലുദിച്ച ഒരു സംശയം സിനിമയില്‍ പ്രതിപാദിക്കുന്ന സെക്ഷന്‍ 49-പിയെക്കുറിച്ച് ആയിരുന്നു. നമ്മുടെ വോട്ട് കള്ളവോട്ട് ആണെന്ന് സംശയം തോന്നിയാലോ അല്ലെങ്കില്‍ കള്ളവോട്ട് മൂലം വോട്ട് ചെയ്യാന്‍ സാധിക്കാതെ വന്നാലോ പരാതിയുമായി ഇലക്ഷന്‍ കമ്മീഷനെ സമീപിക്കാം. ഇതുമായി ബന്ധപ്പെട്ട നിയമമാണ് സെക്ഷന്‍ 49-പി. സര്‍ക്കാരിനൊപ്പം ജനങ്ങളിലേക്ക് സെക്ഷനും ജനങ്ങളിലേക്ക് എത്തിയിരിക്കുകയാണ്.

കള്ളവോട്ടിനെതിരെ നിയമപരമായി പോരാട്ടത്തിനിറങ്ങുന്ന സുന്ദര്‍ എന്നയാളിന്റെ കഥയാണ് സര്‍ക്കാര്‍ പറയുന്നത്. വോട്ടെടുപ്പിന് എത്തി അന്ന് തന്നെ മടങ്ങാന്‍ തീരുമാനിച്ച സുന്ദര്‍ തന്റെ വോട്ട് കള്ള വോട്ട് ചെയ്തു എന്നറിഞ്ഞതോടെ ഇന്ത്യന്‍ ഭരണഘടനയിലെ സെക്ഷന്‍ 49 പി ഉപയോഗിച്ച് തനിക്ക് വോട്ട് ചെയ്യാനുള്ള അനുമതിക്കായി കോടതിയെ സമീപിക്കുന്നു. അതോടെ ഇങ്ങനെയൊരു നിയമം ഉണ്ടെന്നത് വലിയ വാര്‍ത്തയാകുകയും സാധാരണക്കാരും കള്ളവോട്ടിനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു.

തമിഴ്‌നാട് രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന സര്‍ക്കാരില്‍ കീര്‍ത്തി സുരേഷാണ് നായിക. വരലക്ഷ്മി ശരത്കുമാര്‍ അടക്കം ചിത്രത്തില്‍ വലിയ താരനിരയാണ് അണി നിരക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം എ.ആര്‍ റഹ്മാനും മലയാളിയായ ഗിരീഷ്ഗംഗാധരന്‍ ചായാഗ്രാഹണവും നിര്‍വഹിക്കുന്നു. ഇഫാര്‍ ഇന്റര്‍നാഷണല്‍ ആണ് ഈ ചിത്രം കേരളത്തില്‍ എത്തിച്ചിരിക്കുന്നത്.

Advertisement