ആര്യ നായകനാകുന്ന പാ രഞ്ജിത്ത് ചിത്രം “സര്‍പ്പാട്ട പരമ്പരൈ”യുടെ ഫസ്റ്റ്‌ലുക്ക് വൈറല്‍. ബോക്‌സര്‍ ആയുള്ള ആര്യയുടെ രൂപമാറ്റമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അമ്പരിപ്പിക്കുന്ന മേക്കോവറിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബോക്‌സിംഗ് റിങ്ങിനുള്ളില്‍ ആര്യ നില്‍ക്കുന്നതായാണ് പോസ്റ്റര്‍.
1970-80 കാലഘട്ടത്തിലെ നോര്‍ത്ത് മദ്രാസിലെ സര്‍പ്പാട്ട പരമ്പരൈ എന്ന ബോക്‌സിംഗ് താരങ്ങളുടെ ചരിത്രവും ജീവിതവും രാഷ്ട്രീയവുമാണ് ചിത്രം പറയുക. മദ്രാസ്, കബാലി, കാലാ എന്നീ സിനിമകള്‍ക്ക് ശേഷം പാ രഞ്ജിത്ത് ഒരുക്കുന്ന ചിത്രമാണിത്. ആര്യയുടെ മുപ്പതാമത് ചിത്രം കൂടിയാണ് സര്‍പ്പാട്ട.
കാബില എന്ന കഥാപാത്രമായാണ് ആര്യ വേഷമിടുന്നത്. ചിത്രത്തിനായുള്ള വര്‍ക്കൗട്ട് വീഡിയോകള്‍ നേരത്തെ ആര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ദുഷാര വിജയന്‍ ആണ് ചിത്രത്തിലെ നായിക. നടന്‍ സന്തോഷ് പ്രതാപും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചെന്നൈയിലാണ് ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിംഗും നടന്നത്.
കെ 9 സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ് നിര്‍വ്വഹിക്കുന്നത്. മുരളി ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. അതേസമയം, സുന്ദര്‍ സിയുടെ അരണ്‍മനൈ 3, ആനന്ദ് ശങ്കറുടെ എനിമി എന്നിവയാണ് ആര്യയുടെതായി ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍.