ആര്യ നായകനായ “സാര്‍പട്ടാ പരമ്പരൈ” ചിത്രത്തിന് മികച്ച പ്രതികരണങ്ങള്‍. താരങ്ങള്‍ അടക്കമുള്ള പ്രേക്ഷകര്‍ ആര്യയെയും ചിത്രത്തെയും പ്രശംസിച്ച് രംഗത്തെത്തി. ആര്യയുടെ കരിയര്‍ ബെസ്റ്റ് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം വടക്കന്‍ ചെന്നൈയിലെ പരമ്പരാഗത ബോക്സിങ് മത്സരങ്ങളെ ആധാരമാക്കി ഒരുക്കിയിരിക്കുന്നത്.
സാര്‍പട്ടാ പരമ്പരയെ പ്രതിനിധീകരിച്ചിരുന്ന ചാമ്പ്യനായിരുന്നു നോക്കൗട്ട് കിംഗ് എന്നറിയപ്പെട്ടിരുന്ന കാശിമേട് ആറുമുഖം. ആര്യയുടെ കഥാപാത്രം ഈ വ്യക്തിയില്‍ നിന്നും പ്രചോദനമുള്‍കൊണ്ടാണ് രൂപപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിനായി ആര്യ നടത്തിയ മേക്കോവര്‍ നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
കബാലി, കാല എന്നീ സിനിമകള്‍ക്ക് ശേഷം പാ. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് സാര്‍പട്ടാ പരമ്പരൈ. പശുപതി, ജോണ്‍ കൊക്കന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ജി മുരളി ആണ് ഛായാഗ്രഹണം. സന്തോഷ് നാരായണന്‍ സംഗീത സംവിധാനം.
വടചെന്നൈ ജനതയെക്കുറിച്ച് “പേട്ടൈ” എന്ന നോവലെഴുതിയ തമിഴ്പ്രഭാ ആണ് ഈ സിനിമയുടെ കോ-റൈറ്റര്‍. ആര്‍.കെ.ശെല്‍വയാണ് എഡിറ്റര്‍. കബിലന്‍, അറിവ്, മദ്രാസ് മിരന്‍ എന്നിവരാണ് ഗാനരചന. കെ.സ്റ്റുഡിയോസും പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മാണം.