'സിനിമയില്‍ ഭാവനയാകാം, പക്ഷെ അത് യാഥാര്‍ത്ഥ്യമെന്ന നിലയില്‍ അവതരിപ്പിക്കരുത്'; 'റോക്കട്രി' സിനിമയിലെ പ്രചാരണം രാജ്യദ്രോഹമെന്ന് ശശികുമാര്‍

സിനിമയില്‍ ഭാവനയാകാം. പക്ഷെ അത് യാഥാര്‍ത്ഥ്യമെന്ന നിലയില്‍ അവതരിപ്പിക്കരുതെന്ന് ചാരക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സീനിയര്‍ ശാസ്ത്രജ്ഞന്‍ ശശികുമാര്‍. ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ‘റോക്കട്രി ദി നമ്പി ഇഫക്ട്’ എന്ന ചിത്രത്തിനാണ് ശശികുമാര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. സിനിമയില്‍ കാണിച്ചിരിക്കുന്ന 90 ശതമാനം കാര്യങ്ങളും വസ്തുതാവിരുദ്ധമാണെന്നാണ് ശശികുമാറിന്റെ ആരോപണം.

അവാസ്തവമായ പ്രചാരണങ്ങള്‍, ഐഎസ്ആര്‍ഒയ്ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച നൂറുകണക്കിന് ഉന്നത ശാസ്ത്രജ്ഞരോട് ചെയ്യുന്ന കടുത്ത ദ്രോഹമാണിതെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റര്‍ രാജന്‍ ചെറുകാടുമായി നടത്തിയ അഭിമുഖത്തിലായിരുന്നു വിമര്‍ശനങ്ങള്‍. സിനിമയിലൂടെ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് വളരെ കഷ്ടമാണ് എന്നു പറഞ്ഞാല്‍ മാത്രം പോര. ക്രൂരവും രാജ്യദ്രോഹവുമാണെന്ന് അദ്ദേഹം പറഞ്ഞു.

ആയിരക്കണക്കിന് ശാസ്ത്രജ്ഞര്‍ പ്രവര്‍ത്തിക്കുന്ന ഐഎസ്ആര്‍ഒ എന്ന സ്ഥാപനത്തെ അപമാനിക്കുകയാണ്. ഇതിലൂടെ രാജ്യത്തെ തന്നെയാണ് അപമാനിക്കുന്നത്. ഐഎസ്ആര്‍ഒയിലെ മുഖ്യ ശാസ്ത്രജ്ഞന്‍ താനായിരുന്നു എന്ന രീതിയിലുള്ള നമ്പിയുടെ പ്രചരണങ്ങള്‍ തെറ്റാണ്. നമ്പിയേക്കാള്‍ നൂറിരട്ടി സേവനങ്ങള്‍ ചെയ്ത ഉന്നത ശാസ്ത്രജ്ഞര്‍ ഇത് നിസ്സഹായരായി കേള്‍ക്കുകയാണെന്നും ശശികുമാര്‍ പറഞ്ഞു. സിനിമയില്‍ ഭാവനയാകാം. പക്ഷേ അത് യാഥാര്‍ത്ഥ്യമെന്ന നിലയില്‍ അവതരിപ്പിക്കരുത്.

പാവം മാധവനെ പറ്റിച്ച് കോടിക്കണക്കിന് രൂപ ചെലവഴിപ്പിച്ചിരിക്കയാണ് നമ്പി നാരായണന്‍. സിനിമ വിജയിച്ചതിനാല്‍ അയാള്‍ക്ക് ലാഭം കിട്ടും. എന്നാല്‍ സിനിമയിലധികവും കാണിച്ചിരിക്കുന്നത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ്. ബയോപിക് എന്ന നിലയില്‍ വന്ന സിനിമയില്‍ 90 ശതമാനവും അവാസ്തവമായ കാര്യങ്ങളാണ്. സിനിമയുടെ അവസാന ഭാഗത്ത് നമ്പി പ്രത്യക്ഷപ്പെടുന്നതിനാല്‍ സിനിമ പൂര്‍ണമായും ഫിക്ഷനല്ല. ഇതൊക്കെ തെറ്റാണോ ശരിയാണോ എന്ന് തിരിച്ചറിയാന്‍ പൊതുസമൂഹത്തിന് കഴിയുകയുമില്ലെന്നും ശശികുമാര്‍ ചൂണ്ടിക്കാട്ടി

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം