ഐ.എഫ്.എഫ്‌.കെയില്‍ 'സാത്താന്‍' വിളയാട്ടം; ബോധംകെട്ട് വീണ് യുവാവ്!

ഐഎഫ്എഫ്‌കെയില്‍ ‘സാത്താന്‍സ് സ്ലേവ്‌സ് 2’ ചിത്രം കണ്ട് യുവാവ് ബോധംകെട്ട് വീണു. ഇന്തൊനീഷ്യന്‍ ഹൊറര്‍ ചിത്രമായ സാത്താന്‍സ് സ്ലേവ്‌സ് 2 കാണാനായി നാലായിരത്തില്‍ അധികം ആളുകളാണ് നിശാഗന്ധി ഓഡിറ്റോറിയത്തിലേക്ക് എത്തിയത്. രാത്രി പന്ത്രണ്ട് മണിക്കാണ് ഷോ ഉണ്ടായിരുന്നത്.

അമാനുഷിക ശക്തികളെ നേരിട്ട സുവാനോ കുടുംബം ദൃഷ്ടശക്തികളുടെ ആക്രമണമുണ്ടാകില്ലെന്ന് കരുതി ഫ്‌ളാറ്റ് ജീവിതത്തിലേക്ക് മാറിയിട്ടും ദുരന്തങ്ങള്‍ അവസാനിക്കാത്ത കഥയാണ് സാത്താന്‍ സ്ലേവ്‌സ് രണ്ടില്‍. ഇതിനിടെയാണ് യുവാവ് ബോധംകെട്ട് വീണത്.

ശബ്ദ വിസ്മയം കൊണ്ട് വ്യത്യസ്തമായ സിനിമ കണ്ട് ബോധംകെട്ട് വീണ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടക്കം മുതല്‍ ഒടുക്കം വരെ ശ്വാസം അടക്കിപ്പിടിച്ച് സിനിമ കണ്ട പേടിച്ചതായും പ്രേകഷകര്‍ പറയുന്നുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ ഐഎഫ്എഫ്‌കെ വേദിയില്‍ സംഘര്‍ഷങ്ങള്‍ നടന്നിരുന്നു. ലിജോ ജോസ് പെല്ലിശേരി-മമ്മൂട്ടി ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ കാണാന്‍ എത്തിയവര്‍ സീറ്റ് കിട്ടിയില്ലെന്ന് ആരോപിച്ച് പ്രതിഷേധിച്ചിരുന്നു. ഇത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ടൊവിനോ ചിത്രം ‘വഴക്ക്’ പ്രദര്‍ശിച്ചപ്പോഴും സമാന അനുഭവം നടന്നിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം